TRENDING:

Santosh Trophy: പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

Last Updated:

ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ സർവീസസിനെയാണ് കേരളം നേരിടുക

advertisement
സന്തോഷ് ട്രോഫി ഫുട്ബോളിൽ കരുത്തരായ പഞ്ചാബിനെ തകർത്തെറിഞ്ഞ് കേരളം ഫൈനലിൽ. സെമി ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ഉജ്ജ്വല വിജയം. തുടർച്ചയായ രണ്ടാം വർഷമാണ് കേരളം ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. മറ്റൊരു സെമിയിൽ റെയിൽവേസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ സർവീസസാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം.
കേരളം ഫൈനലിൽ
കേരളം ഫൈനലിൽ
advertisement

ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി കേരളം ആധിപത്യം ഉറപ്പിച്ചിരുന്നു. 16ാം മിനിറ്റിൽ ‌വി അർജുൻ എടുത്ത കൃത്യതയാർന്ന കോർണർ കിക്കിന് മുഹമ്മദ് അജ്സൽ തലവച്ചതോടെ കേരളം ലീഡ് എടുത്തു (1-0). 34–ാം മിനിറ്റിൽ അർജുൻ നൽകിയ ഗ്രൗണ്ട് ബോൾ ബിബിൻ അജയൻ വഴി റിയാസിലേക്ക്. പോസ്റ്റിന് മുന്നിൽ കാത്തുനിന്ന റിയാസ് പന്ത് വലയിലാക്കി (2-0). 45–ാം മിനിറ്റിൽ, ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അജ്സലിന്റെ പാസിൽ നിന്ന് ഇടത് വിങ്ങിലൂടെ കുതിച്ചുകയറിയ എം വിഘ്‌നേഷ് തൊടുത്ത ബുള്ളറ്റ് ഷോട്ട് പഞ്ചാബ് ഗോൾകീപ്പറെ കീഴടക്കി (3-0).

advertisement

രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ പഞ്ചാബ് കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ ഉരുക്കുകോട്ട പോലുള്ള പ്രതിരോധം മറികടക്കാനായില്ല. കളി കൈവിടുമെന്നായതോടെ പഞ്ചാബ് താരങ്ങൾ പരുക്കൻ കളിയിലേക്ക് നീങ്ങി. കേരളത്തിന്റെ മുന്നേറ്റ താരം ഇ സജീഷിനെ പിന്നിൽ നിന്ന് വീഴ്ത്തിയതിന് പഞ്ചാബ് താരം ഹർജിത് റെഡ് കാർഡ് കണ്ട് പുറത്തായി. 83ാം മിനിറ്റിൽ പഞ്ചാബ് താരത്തിന്റെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത സജീഷ് നൽകിയ പാസ് സ്വീകരിച്ച് മുഹമ്മദ് റിയാസ് തന്റെ രണ്ടാം ഗോളും കേരളത്തിന്റെ നാലാം ഗോളും പൂർത്തിയാക്കി (4-0).

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kerala entered the Santosh Trophy final by thrashing powerhouse Punjab 4-0 in a brilliant semifinal performance. This is the second consecutive year Kerala has reached the tournament's final. In the other semifinal, Services defeated Railways 2-0 to secure their spot. The title clash between Kerala and Services will take place this Sunday.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Santosh Trophy: പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories