ഇതിനിടെ അര്‍ജന്റീനയുടെ പരാജയം ആഘോഷവും പരിഹാസവുമാക്കി സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയത് ഒരു സൗദി ആരാധകന്റെ വീഡിയോ ആയിരുന്നു. മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു സൗദി ആരാധകൻ മാധ്യമപ്രവർത്തകന്റെ അടുത്തേക്കെത്തി മെസി എവിടെ എന്ന് ചോദിച്ച് റിപ്പോർട്ടറുടെ പോക്കറ്റടക്കം പരിശോധിക്കുന്നതായിരുന്നു വീഡിയോ.
advertisement
Also Read-‘ഫൈനലിൽ മെസിയെ തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യും’; ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ്
ഇതിന് ശേഷം അർജന്റീനയുടെ ഓരോ വിജയത്തിലും ഈ വീഡിയോ ഉപയോഗിച്ചായിരുന്നു അന്നത്തെ ചോദ്യത്തിന് അർജന്റീന ആരാധകർ മറുപടി പറഞ്ഞിരുന്നത്. ഇന്ന് അർജന്റീന ഫൈനലിലെത്തി നിൽക്കുമ്പോൾ ഇതേ ആരാധകൻ അർജന്റീന ജേഴ്സി അണിഞ്ഞെത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
Also Read-അർജന്റീനയ്ക്കെതിരെ ഫൈനലിൽ ബെൻസെമ എത്തുമോ? ഉത്തരം നൽകി ഫ്രാൻസ് പരിശീലകൻ
മെസി പിന്തുണച്ചുകൊണ്ടാണ് സൗദി ആരാധകന്റെ പുതിയ എൻട്രി. ലോകകപ്പില്‍ മിന്നുന്ന ഫോമിലാണ് അര്‍ജന്‍റൈന്‍ നായകന്‍ ലിയോണല്‍ മെസി. ഗോള്‍ അടിച്ചും അടിപ്പിച്ചും അര്‍ജന്‍റീനയുടെ ഫൈനല്‍ വരെയുള്ള കുതിപ്പില്‍ നിർണായക പങ്കാണ് താരം വഹിച്ചത്. ഞായറാഴ്ച ലുസൈൽ സ്റ്റഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 8.30 ന് ഫ്രാന്‍സിനെതിരെയാണ് അർജന്റീനയുടെ ഫൈനൽ പോരാട്ടം.