നവംബർ 28 തിങ്കളാഴ്ച, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തിറക്കിയ ഏറ്റവും പുതിയ സൂപ്പർ ലീഗ് സ്റ്റാൻഡിംഗ് അനുസരിച്ച് അഫ്ഗാനിസ്ഥാൻ യോഗ്യത നേടിയതാണ് ഏറ്റവും വലിയ സവിശേഷത. 12 വർഷത്തിന് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യയെ കൂടാതെ ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നീ ഏഴ് ടീമുകളാണ് യോഗ്യത നേടിയിരിക്കുന്നത്.
ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ സൂപ്പർ ലീഗ് സ്റ്റാൻഡിംഗ്സ് ഇതാ –
advertisement
നിലവിൽ നടക്കുന്ന ഏകദിന പര്യടനങ്ങളുടെ അടിസ്ഥാനത്തിൽ സൂപ്പർ ലീഗ് ടേബിൾ പ്രകാരമാണ് ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ടീമിനെ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ എട്ട് ടീമുകൾ നേരിട്ട് ലോകകപ്പിന് യോഗ്യത നേടുമെങ്കിലും ശേഷിക്കുന്ന ടീമുകളെ യോഗ്യതാ മത്സരങ്ങളിലൂടെ തീരുമാനിക്കും. അടുത്ത വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.
സൂപ്പർ ലീഗ് ടേബിളിൽ ആദ്യ പത്തിൽ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഇടംപിടിച്ചിട്ടുണ്ട്. ആദ്യ ഏകദിനത്തിലെ വിജയവും ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ മഴയുടെ ചെറിയ സഹായവും കൊണ്ട്, അഫ്ഗാനിസ്ഥാന് 15 പോയിന്റുകൾ ശേഖരിക്കാനായത് അവരെ ആദ്യ എട്ടിൽ കടക്കാനും ലോകകപ്പിന് യോഗ്യത നേടാനും സഹായിച്ചു. ആകെ 115 പോയിന്റുമായി അവർ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ശ്രീലങ്ക 67 പോയിന്റുമായി പത്താം സ്ഥാനത്താണ്. 59 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് പട്ടികയിൽ അവസാന സ്ഥാനത്ത്.