TRENDING:

'അവന്‍ ഒരു നാള്‍ പുതിയ ബുംറയായി വരട്ടെ'; ജൂനിയർ ബുംറയ്ക്ക് സമ്മാനവുമായി ഷഹീന്‍ അഫ്രീദി

Last Updated:

ജസ്പ്രീത് ബുംറയ്ക്ക് കുഞ്ഞ് പിറന്നതിന് സമ്മാനം നല്‍കുന്ന ഷഹീന്‍ അഫ്രീദി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യ-പാക് ടീം പോരാടുന്നതും ഇത് പിന്നീട് കടുത്ത് മത്സരത്തിലേക്ക് നീളുന്നതും പതിവ് കാഴ്ചയാണ്. എന്നാൽ വ്യത്യസ്തമായ ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം കാണാൻ കഴി‍ഞ്ഞത്. മഴ മൂലം ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നിര്‍ത്തിവെച്ചെങ്കിലും ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് അവിടെ നിന്നെത്തുന്നത്. അടുത്തിടെ അച്ഛനായ ജസ്പ്രിത് ബുമ്രയ്ക്ക് ആശംസയറിച്ചെത്തിയ പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ വീഡിയോയാണ് വൈറലായി മാറിയത്. കുഞ്ഞിന് സമ്മാനവുമായാണ് താരം എത്തിയത്. ഇത് കൈമാറുന്നതും വീഡിയോയിൽ കാണാം.
advertisement

ഇരുവരും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിൻരെ വീഡിയോ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്. ‘അള്ളാഹു എപ്പോഴും അവനെ അനുഗ്രഹിക്കട്ടെ, അവന്‍ ഒരു നാള്‍ പുതിയ ബുംറയായി വരട്ടെ’ എന്ന് ബുംറയോട് ഷഹീന്‍ അഫ്രീദി പറയുന്നത് വീഡിയോയില്‍ നിന്ന് കേള്‍ക്കാന്‍ കഴിയും.

advertisement

Also read-Jasprit Bumrah| ഏഷ്യാ കപ്പിൽ നിന്ന് ഇടവേളയെടുത്തത് വെറുതെയല്ല; ബുംറയ്ക്ക് ആൺകുഞ്ഞ് പിറന്നു; പേരുമിട്ടു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്കും ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും സെപ്റ്റംബര്‍ നാലിനാണ് ആണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെ ബുംറ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'അവന്‍ ഒരു നാള്‍ പുതിയ ബുംറയായി വരട്ടെ'; ജൂനിയർ ബുംറയ്ക്ക് സമ്മാനവുമായി ഷഹീന്‍ അഫ്രീദി
Open in App
Home
Video
Impact Shorts
Web Stories