Jasprit Bumrah| ഏഷ്യാ കപ്പിൽ നിന്ന് ഇടവേളയെടുത്തത് വെറുതെയല്ല; ബുംറയ്ക്ക് ആൺകുഞ്ഞ് പിറന്നു; പേരുമിട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്
advertisement
''ഞങ്ങളുടെ കുഞ്ഞുകുടുംബം വളരുകയും ഞങ്ങളുടെ ഹൃദയങ്ങൾ സങ്കൽപ്പിക്കാൻ കഴിയുന്നതിലുമധികം നിറഞ്ഞിരിക്കുകയുമാണ്! ഈ പ്രഭാതത്തിൽ ഞങ്ങൾ മകൻ, അംഗദ് ജസ്പ്രീത് ബുംറയെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഞങ്ങൾ ചന്ദ്രനും മുകളിലാണ്, ജീവിതത്തിന്റെ ഈ പുതിയ അധ്യായം അതിനൊപ്പം കൊണ്ടുവരുന്ന എല്ലാത്തിനും കാത്തിരിക്കാനാവില്ല''- ബുംറയും സഞ്ജനയും കുറിച്ചു.
advertisement
ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനായി ശ്രീലങ്കയിലായിരുന്ന ബുംറ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. നേപ്പാളിനെതിരേ ഇന്ന് നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ല. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ബുംറ തിരിച്ചെത്തും. ബുംറയ്ക്ക് പകരം നേപ്പാളിനെതിരേ മുഹമ്മദ് ഷമിയാകും കളിക്കുക.
advertisement
advertisement
മഴ കാരണം കളി തടസ്സപ്പെട്ടതിനാൽ പാകിസ്ഥാനെതിരെ ബുംറ ബൗൾ ചെയ്തിരുന്നില്ല. പരിക്ക് മൂലം ദീര്‍ഘനാള്‍ ടീമിന് പുറത്തായിരുന്ന 29കാരനായ ബുംറ ഇക്കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. പര്യടനത്തിൽ ടീമിനെ നയിക്കാൻ അദ്ദേഹത്തെയാണ് ബിസിസിഐ നിയോഗിച്ചുത്. പരമ്പരയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനും താരത്തിന് കഴിഞ്ഞിരുന്നു.
advertisement