TRENDING:

'2023ലെ ലോകകപ്പ് ബംഗ്ലാദേശ് നേടിയില്ലെങ്കിൽ 2027ലെ ലോകകപ്പിലും കളിക്കും': ഷാക്കിബ് അൽ ഹസൻ

Last Updated:

ക്രിക്കറ്റ് ആസ്വദിക്കാൻ കഴിയുന്നിടത്തോളം കാലം താൻ കരിയർ തുടരുമെന്നും എന്ന് മടുപ്പ് തോന്നുന്നുവോ അന്ന് കളി അവസാനിപ്പിക്കുമെന്നും താരം വ്യക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2023ൽ നടക്കാനിരിക്കുന്ന ലോകകപ്പിനെക്കുറിച്ച് കൗതുകകരമായ പ്രസ്താവന ഇറക്കിയിരിക്കുകയാണ് ബംഗ്ലാദേശിന്റെ മിന്നും താരം ഷാക്കിബ്  അൽ ഹസ്സൻ. 2023ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ബംഗ്ലാദേശ് ടീം ചാമ്പ്യൻമാരായില്ലെങ്കിൽ 2027 ലെ ലോകകപ്പിലും താൻ ടീമിലുണ്ടാകുമെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പുറത്ത് വിട്ടത്. ഐ സി സി യുടെ ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമനാണ് മുപ്പത്തിനാലുകാരനായ ഷാക്കിബ്.
advertisement

ബംഗ്ലാദേശ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഷാക്കിബ്. 2019 ല്‍ ഇംഗ്ലണ്ടില്‍ വെച്ചു നടന്ന ഏകദിന ലോകകപ്പില്‍ മാസ്മരിക ഓള്‍ റൗണ്ട് പ്രകടനമായിരുന്നു പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ 606 റണ്‍സ് അടിച്ചു കൂട്ടിയ താരം 2 സെഞ്ചുറികളും, 8 അര്‍ധ സെഞ്ചുറികളുമാണ് നേടിയത്. ബോളിംഗിലും മിന്നിത്തിളങ്ങിയ ഷക്കീബ് അഫ്ഗാനിസ്ഥാനെതിരെ സ്വന്തമാക്കിയ അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ മൊത്തം 11 വിക്കറ്റുകളാണ് ഈ ലോകകപ്പില്‍ പിഴുതത്.

ക്രിക്കറ്റ് ആസ്വദിക്കാൻ കഴിയുന്നിടത്തോളം കാലം താൻ കരിയർ തുടരുമെന്നും എന്ന് മടുപ്പ് തോന്നുന്നുവോ അന്ന് കളി അവസാനിപ്പിക്കുമെന്നും താരം വ്യക്തമാക്കി. ഈയിടെ നിലവിലെ ലോക ക്രിക്കറ്റില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട 3 കളികാര്‍ ആരൊക്കെയാണെന്നും ഷക്കീബ് അല്‍ ഹസന്‍ വെളിപ്പെടുത്തിയിരുന്നു. ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്ല്യംസണ്‍, ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ്, ഇന്ത്യന്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജ എന്നിവരെയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരായി ഷക്കീബ് തെരഞ്ഞെടുത്തത്. ഷക്കീബ് ഇപ്പോൾ ഐ പി എല്ലിന്റെ ഭാഗമായി ഇന്ത്യയിലുണ്ട്. ഐ പി എല്ലിൽ കെ കെ ആറിന് വേണ്ടിയാണ് താരം കളിക്കുന്നത്. ബംഗ്ലാദേശ് ടീമിൽ 57 ടെസ്റ്റുകളും, 209 ഏകദിനങ്ങളും, 76 ടി20കളും ഷക്കീബ് കളിച്ചിട്ടുണ്ട്.

advertisement

Also Read- IPL 2021| ഏഴു വർഷം മുമ്പുള്ള ധോണിയുടെ ട്വീറ്റ് 'കുത്തിപ്പൊക്കി' സോഷ്യൽ മീഡിയ

ഈയിടെ അവസാനിച്ച ബംഗ്ലാദേശിന്റെ ന്യൂസിലൻഡ് പര്യടനത്തിൽ ദയനീയ പ്രകടനമാണ് ബംഗ്ലാദേശ് പുറത്തെടുത്തിരുന്നത്. മൂന്നു വീതം മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും, ടി20 പരമ്പരയിലും ഒരു മത്സരത്തിൽ പോലും ബംഗ്ലാദേശിന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. ന്യൂസിലൻഡിൽ ഒരു മത്സരം പോലും ഇതുവരെ ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ ബംഗ്ലാദേശിന്റെ 32ആം തോൽവിയായിരുന്നു ഇന്നലത്തേത്.

advertisement

Also Read- ലോകകപ്പ് ഉയർത്തിയ ആ ചരിത്രദിനം; ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് 10 വയസ്

ഇന്നലെ നടന്ന അവസാന ടി20യിലും തീർത്തും നിരാശാജനകമായിരുന്നു ബംഗ്ലാദേശ് പ്രകടനം. ബാറ്റിംഗിലെയും ഫീല്‍ഡിംഗിലെയും പരാജയം ആണ് ടീമിന് മത്സരങ്ങള്‍ നഷ്ടമാക്കിയതെന്ന് ഇന്നലത്തെ മത്സരം നയിച്ച ലിറ്റണ്‍ ദാസ് പറഞ്ഞു. ടീം അത്ര യുവ നിരയല്ലെന്നും ലോകകപ്പ് പരിചയമുള്ള പല താരങ്ങളും അടങ്ങിയ ടീമാണെന്നത് മറക്കരുതെന്നും ലിറ്റണ്‍ ദാസ് സൂചിപ്പിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Shakib Al Hasan said that he will continue until 2027 if Bangladesh fail to win World Cup 2023 title.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'2023ലെ ലോകകപ്പ് ബംഗ്ലാദേശ് നേടിയില്ലെങ്കിൽ 2027ലെ ലോകകപ്പിലും കളിക്കും': ഷാക്കിബ് അൽ ഹസൻ
Open in App
Home
Video
Impact Shorts
Web Stories