TRENDING:

യുവരാജിനിതാ ഒരു പിന്‍ഗാമി, ഒരോവറില്‍ അഞ്ച് സിക്‌സുമായി ശിവം ദുബെ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: 2007 ല്‍ നടന്ന ഐസിസിയുടെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയ യുവരാജിന്റെ ഇന്നിങ്ങ്‌സ് കളിയാരാധകര്‍ ആരും മറന്ന് കാണില്ല. ക്രിക്കറ്റ് ജീവിതത്തില്‍ സമാനതകളില്ലാത്ത ഘട്ടത്തിലൂടെ കടന്ന് പോയ ഇന്ത്യയുടെ സിക്‌സര്‍ രാജ് ഇപ്പോള്‍ കളത്തിനു പുറത്തുമാണ്. എന്നാല്‍ യുവിയുടെ ഇന്നിങ്ങ്‌സിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രകടനത്തിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കഴിഞ്ഞദിവസം സാക്ഷ്യംവഹിച്ചത്.
advertisement

ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രഥമ മുംബൈ ടി20 ടൂര്‍ണ്ണമെന്റിലാണ് യുവിയുടെ 'പിന്‍ഗാമി' സിക്‌സറുകള്‍ കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയത്. മുംബൈ താരമായ ശിവം ദുബെ യുവിയെ പോലെ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനുമാണ്. ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന താരം മുംബൈ ലീഗില്‍ ശിവജി പാര്‍ക് ലയണ്‍സിനായാണ് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്.

ഇന്ത്യാ- ഓസീസ് പരമ്പര ജേതാക്കളെ പ്രവചിച്ച് അഫ്രീദി

നമോ ബന്ദ്ര ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ലെഗ് ബ്രേക്ക് ബൗളര്‍ പ്രവീണ്‍ താമ്പെയെയാണ് ദുബെ അക്ഷരാര്‍ത്ഥത്തില്‍ 'പഞ്ഞിക്കിട്ടത്'. താമ്പെ എറിഞ്ഞ 17 ാം ഓവറില്‍ അഞ്ച് സിക്‌സും ഒരു ഡബിളും സഹിതം ശിവം ദുബെ 32 റണ്‍സാണ് അടിച്ച കൂട്ടിയത്. അഞ്ചാം പന്തിലായിരുന്നു താരത്തിന്റെ രണ്ട് റണ്‍ നേട്ടം അതും ബൗണ്ടറി ലൈനിരകിലേക്ക് ഉയര്‍ത്തിയടിച്ച പന്തില്‍. ഈ പന്തും സിക്‌സര്‍ പറത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ യുവിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ 25 കാരന് കഴിഞ്ഞേനെ.

advertisement

ബെൽജിയത്തോട് സമനില വഴങ്ങി ഇന്ത്യ

മത്സരത്തില്‍ 23 പന്തില്‍ നിന്ന് 54 റണ്‍സാണ് ദുബെ സ്വന്തമാക്കിയത്. അതും ആറ് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ. മത്സരത്തില്‍ ദുബെയുടെ ടീം 14 പന്തുകള്‍ ബാക്കി നില്‍ക്കെ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് 169 റണ്‍സായിരുന്നു നേടിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
യുവരാജിനിതാ ഒരു പിന്‍ഗാമി, ഒരോവറില്‍ അഞ്ച് സിക്‌സുമായി ശിവം ദുബെ