ബെൽജിയത്തോട് സമനില വഴങ്ങി ഇന്ത്യ

Last Updated:
ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ കരുത്തരായ ബെൽജിയത്തിനെതിരെ ഇന്ത്യയ്ക്ക് സമനില. 2-2 എന്ന സ്കോറിനാണ് ഇന്ത്യ സമനില പിടിച്ചത്. 2-1ന് മുന്നിട്ടുനിന്ന ഇന്ത്യ കളിയുടെ അവസാന മിനുട്ടുകളിലാണ് സമനില വഴങ്ങിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഹർമൻപ്രീത് സിങ്, സിമ്രൻജീത് സിങ് എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ഗോൾ നേടിയത്. മത്സരത്തിന്‍റെ നാലാം ക്വാർട്ടറിൽ 2-1ന് മുന്നിട്ടുനിന്ന ഇന്ത്യയ്ക്കെതിരെ സൈമൻ ഗൊഗ്നാർഡ് നേടിയ ഗോളാണ് ബെൽജിയത്തിന് സമനില നേടിക്കൊടുത്തത്. ഈ സമനിലയോടെ ഇന്ത്യയ്ക്ക് നേരിട്ട് ക്വാർട്ടറിൽ കടക്കാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ കാനഡയ്ക്കെതിരെ വിജയിക്കാനായാൽ ഇന്ത്യയ്ക്ക് ക്വാർട്ടർ ഉറപ്പിക്കാം.
മത്സരത്തിന്‍റെ തുടക്കത്തിലേ ബെൽജിയം മുന്നിലെത്തി. ഇരമ്പിയാർത്ത ബെൽജിയത്തിന്‍റെ പെനാൽറ്റി കോർണറുകൾ ശ്രീജേഷ് തടുക്കുന്നതു കണ്ടുകൊണ്ടാണ് കളിത്തട്ടുണർന്നത്. എന്നാൽ എട്ടാം മിനിട്ടിൽ അലക്സാണ്ടർ ഹെൻഡ്രിക്സിലൂടെ ബെൽജിയം മുന്നിലെത്തി. തകർപ്പനൊരു ഡ്രാഗ് ഫ്ലിക്കിലൂടെയായിരുന്നു ഹെൻഡ്രിക്ക്സിന്‍റെ ഗോൾ. ലീഡ് വഴങ്ങിയതോടെ ഗോൾ മടക്കാനുള്ള തീവ്രശ്രമത്തിലായി ഇന്ത്യ. എന്നാൽ ആദ്യ ക്വാർട്ടർ ബെൽജിയത്തിന്‍റെ 1-0 ലീഡിൽ പര്യവസാനിച്ചു. രണ്ടാം ക്വാർട്ടറിൽ ഗോളൊന്നും പിറന്നില്ല.
ALSO READ- ഹോ​ക്കി ലോ​ക​ക​പ്പ്: തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി
എന്നാൽ മൂന്നാം ക്വാർട്ടറിൽ കൂടുതൽ ആവേശത്തോടെ കളിക്കുന്ന ഇന്ത്യയെയാണ് കാണാനായത്. വൈകാതെ പെനാൽറ്റി സ്ട്രോക്കിലൂടെ ഹർമൻ പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. തുടർച്ചയായി ലഭിച്ച രണ്ടു പെനാൽറ്റി കോർണറുകൾക്കൊടുവിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ പിറന്നത്. മൂന്നാമത്തെ ക്വാർട്ടർ 1-1 എന്ന സ്കോറിൽ അവസാനിച്ചു. ഇതോടെ നാലാം ക്വാർട്ടറിൽ ഇരു ടീമുകളും ജയം പിടിച്ചെടുക്കാൻ ഒരുങ്ങിത്തന്നെ ഇറങ്ങി. തുടക്കത്തിൽ തന്നെ ഇന്ത്യ ഗോളടിച്ചതോടെ ഗ്യാലറികൾ ഇരമ്പിയാർത്തു. 47-ാം മിനുട്ടിൽ മാൻപ്രീത് സിങിന്‍റെ പാസിൽനിന്ന് സിമ്രൻജീത് സിങ്ങാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്(2-1). ടൂർണമെന്‍റിൽ അദ്ദേഹത്തിന്‍റെ നാലാം ഗോളായിരുന്നു ഇത്.
advertisement
READ ALSO- 'ഞങ്ങളുടെ തന്തയ്ക്കും തള്ളക്കും വിളിച്ചിട്ട് കാര്യമില്ല'
എന്നാൽ മത്സരം അവസാനിക്കാൻ നാലു മിനിട്ട് മാത്രം ശേഷിക്കെ ഗൊഗ്നാർഡ് നേടിയ തകർപ്പൻ ഗോൾ ശ്രീജേഷിന്‍റെ പ്രതിരോധം തകർത്ത് വലയ്ക്കുള്ളിലായപ്പോൾ ഉറപ്പിച്ച വിജയം കൈവിടുന്നതിന്‍റെ നിരാശയിലായിരുന്നു ഇന്ത്യൻ ആരാധകർ. പിന്നീട് സമനില മുറിക്കാൻ ഇരു ടീമിനും കഴിഞ്ഞില്ല.
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ അഞ്ചു ഗോളുകൾക്ക് തകർത്താണ് ഇന്ത്യ തുടങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബെൽജിയത്തോട് സമനില വഴങ്ങി ഇന്ത്യ
Next Article
advertisement
കമ്പനി വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടും 300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓഫീസിലെത്താന്‍ മാനേജര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ടെക്കി
കമ്പനി വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടും 300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓഫീസിലെത്താന്‍ മാനേജര്‍ നിര്‍ബന്ധിക്കുന്നു...
  • ബംഗളൂരുവിലെ ടെക്കി, 300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓഫീസിലെത്താന്‍ മാനേജര്‍ നിര്‍ബന്ധിക്കുന്നുവെന്ന് പരാതി.

  • മാനേജര്‍ എല്ലാ ആഴ്ചയും ഓഫീസിലെത്തണമെന്ന് നിര്‍ബന്ധം, ഇത് തൊഴിലിട സംസ്‌കാരം നിലനിര്‍ത്താനാണെന്ന് പറയുന്നു.

  • പതിവ് യാത്രകള്‍ അപ്രായോഗികവും ക്ഷീണിപ്പിക്കുന്നതുമാണെന്ന് ടെക്കി, ഇത് തങ്ങൾക്കിടയിൽ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

View All
advertisement