ഇന്റർഫേസ് /വാർത്ത /Sports / ഇന്ത്യാ- ഓസീസ് പരമ്പര ജേതാക്കളെ പ്രവചിച്ച് അഫ്രീദി

ഇന്ത്യാ- ഓസീസ് പരമ്പര ജേതാക്കളെ പ്രവചിച്ച് അഫ്രീദി

shahid-afridi

shahid-afridi

  • Share this:

    ദുബായ്: ഇന്ത്യാ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ടി20 പരമ്പര സമനിലയില്‍ അവസാനിച്ചതോടെ ഇരു ടീമുകളും ആത്മവിശ്വാസത്തോടെയാണ് ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത്. ആദ്യ ടി20 തോറ്റ ഇന്ത്യ മഴമൂലം ഉപേക്ഷിക്കപ്പെട്ട രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനുശേഷമാണ് മൂന്നാം മത്സരം സ്വന്തമാക്കിയത്. ഇതോടെ ഓസീസ് മണ്ണിലെ പ്രകടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസവും വര്‍ധിക്കുകയും ചെയ്തു.

    ഡിസംബര്‍ ആറിനാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കണ്ണുകളും ഓസീസിലേക്ക് പതിക്കുമ്പോള്‍ പരമ്പരയിലെ ജേതാവിനെ പ്രവചിച്ചിരിക്കുകയാണ് മുന്‍ പാക് നായകന്‍ അഫ്രീദി.

    ബെൽജിയത്തോട് സമനില വഴങ്ങി ഇന്ത്യ

    ഓസീസില്‍ ഇന്ത്യ പരമ്പര നേടാനാണ് എല്ലാ സാധ്യതയുമെന്നാണ് അഫ്രീദി പറയുന്നത്. ഓസീസ് പഴയതുപോലെയൊരു ടീമല്ലെന്നും എന്നാല്‍ ഇന്ത്യ മികച്ച സംഘമാണെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയുടെ ബാറ്റിങ്ങ് നിര മികച്ചതാണ്. ബൗളിങ്ങ് സംഘവും മികവിലേക്കുയര്‍ന്ന് കഴിഞ്ഞു.' അഫ്രീദി പറയുന്നു.

    READ ALSO- 'ഞങ്ങളുടെ തന്തയ്ക്കും തള്ളക്കും വിളിച്ചിട്ട് കാര്യമില്ല'

    നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം അഡ്‌ലെയ്ഡിലാണ്. സമീപകലത്ത് ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന് ചരിത്രം തിരുത്താനാണ് കോഹ്‌ലിയും സംഘവും കളത്തിലിറങ്ങുന്നത്.

    First published:

    Tags: Cricket australia, India tour of Australia, Indian cricket, Indian cricket team