TRENDING:

റണ്‍മെഷീന്‍ നിങ്ങള്‍ക്കിതാ ഒരു ടാര്‍ഗെറ്റ്; കോഹ്‌ലിക്ക് അക്തറിന്റെ ചെക്ക്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ക്രിക്കറ്റ് ലോകത്തെ ബാറ്റ്‌സ്മാന്മാരുടെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറിച്ച റെക്കോര്‍ഡുകള്‍ കോഹ്‌ലിക്ക് മുന്നില്‍ വഴിമാറുമ്പോള്‍ താരത്തിനു പുതിയ ലക്ഷ്യം നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഷൊയ്ബ് അക്തര്‍.
advertisement

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 120 സെഞ്ച്വറികള്‍ കുറിക്കണമെന്നാണ് അക്തര്‍ വിരാടിനോട് ആവശ്യപ്പെടുന്നത്. ട്വിറ്ററിലൂടെയാണ് മുന്‍ പാക് താരത്തിന്റെ വാക്കുകള്‍. വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും സെഞ്ച്വറി നേടി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേടിയതിനു പിന്നാലെയാണ് അക്തര്‍ കോഹ്‌ലിയെ അഭിനന്ദിച്ചത്.

സ്‌കൂള്‍ കായികമേള: കിരീടം എറണാകുളത്തിന് തന്നെ; സ്‌കൂളുകളില്‍ സെന്റ് ജോര്‍ജ്‌

വിരാട് കോഹ്‌ലിയെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത് പോലെ റണ്‍ മെഷീന്‍ എന്ന തന്നെയാണ് അക്തറും വിളിച്ചിരിക്കുന്നത്. നിലവില്‍ 24 ടെസ്റ്റ് ടെസ്ഞ്ച്വറികളും 38 ഏകദിന സെഞ്ച്വറികളുമാണ് കോഹ്‌ലിയുടെ പേരിലുള്ളത്.

advertisement

സൂപ്പര്‍ താരങ്ങളില്ലാതെ ഇന്ന് എല്‍ക്ലാസിക്കോ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്നലെ നടന്ന മത്സരത്തില്‍ കോഹ്‌ലി 107 റണ്‍സ് നേടിയിരുന്നെങ്കിലും ഇന്ത്യ 43 റണ്‍സിന് പരാജയപ്പെട്ടിരുന്നു. മധ്യനിരയുടെ തകര്‍ച്ചയായിരുന്നു ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
റണ്‍മെഷീന്‍ നിങ്ങള്‍ക്കിതാ ഒരു ടാര്‍ഗെറ്റ്; കോഹ്‌ലിക്ക് അക്തറിന്റെ ചെക്ക്