സൂപ്പര്‍ താരങ്ങളില്ലാതെ ഇന്ന് എല്‍ക്ലാസിക്കോ
Last Updated:
ബാഴ്‌സലോന: സൂപ്പര്‍ താരങ്ങളായ ലിയണല്‍ മെസിയും ക്രിസ്റ്റ്യാനോയുമില്ലാതെ ഇന്ന് എല്‍ക്ലാസിക്കോ. ഒരുപതിറ്റാണ്ട് കാലം എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ലോകത്തെ ത്രസിപ്പിച്ച താരങ്ങളില്ലാതെയാണ് ഇന്നത്തെ മത്സരം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതിനുശേഷം വിജയവഴിയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന റയലിന് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്.
അതേസമയം സൂപ്പര്‍ താരം മെസിക്ക് പരിക്കേറ്റതിനു പിന്നാലെ രണ്ടാമത്തെ മത്സരത്തിനാണ് ബാഴ്‌സ തയ്യാറെടുകത്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.45നാണ് മത്സരം. 2007 ലായിരുന്നു മെസിയും റൊണോയുമില്ലാതെ അവസാനം എല്‍ക്ലാസിക്കോ നടന്നത്.
¿Quién se va a llevar #ElClásico?
🔃 @FCBarcelona_es
❤ @realmadrid
🔥 #LaLigaSantander 🔥 pic.twitter.com/1CW82rtcTC
— LaLiga (@LaLiga) October 27, 2018
advertisement
സെവിയ്യയ്ക്കെതിരായ മത്സരത്തിനിടെയാണ് മെസിക്ക് കൈക്ക് പരിക്കേറ്റത്. കഴിഞ്ഞദിവസം ബാഴ്‌സ ഇന്റര്‍മിലാനെ നേരിട്ടപ്പോള്‍ ഗ്യാലറിയില്‍ കളികാണാന്‍ സൂപ്പര്‍ താരവും എത്തിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സ ഈ മത്സരം ജയിച്ചത്.
ഒമ്പത് കളിയില്‍ 18 പോയിന്റുമായി ബാഴ്‌സലോണ സീസണില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 14 പോയിന്റുള്ള റയല്‍ മാഡ്രിഡ് എട്ടാം സ്ഥാനത്താണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2018 3:50 PM IST