സ്‌കൂള്‍ കായികമേള: കിരീടം എറണാകുളത്തിന് തന്നെ; സ്‌കൂളുകളില്‍ സെന്റ് ജോര്‍ജ്
Last Updated:
തിരുവനന്തപുരം: 62 ാം സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ചാമ്പ്യന്മാര്‍. വ്യക്തമായ ആധിപത്യത്തോടെയാണ് എറണാകുളം ചാമ്പ്യന്മാരായത്. 96 മത്സര ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ 253 പോയിന്റുകളാണ് എറാണാകുളം നേടിയത്. രണ്ടാമതെത്തിയ പാലക്കാടിന് 196 പോയിന്റുകളും മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരത്തിന് 10 പോയിന്റുകളുമാണ്. സ്‌കൂളുകളില്‍ സെന്റ് ജോര്‍ജ് കോതമംഗലം കിരീടം തിരിച്ചുപിടിച്ചു. 81 പോയിന്റുകളുമായാണ് സെന്റ് ജോര്‍ജ് കോതമംഗലം ഒന്നാമതെത്തിയത്.
രണ്ടാം സ്ഥാനത്തെത്തിയ കെഎച്ച്എസ് കുമരംപുത്തൂരിന് 62 പോയിന്റുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്കിറങ്ങിയ മാര്‍ബേസില്‍ എച്ച്എസ്എസ് കോതമംഗലത്തിനു 50 പോയിന്റുകളാണ്. 2014 ന് ശേഷമം ഇതാദ്യമായാണ് സെന്റ് ജോര്‍ജ് കിരീടം തിരിച്ച് പിടിക്കുന്നത്. കഴിഞ്ഞ് തവണ ആറാം സ്ഥാനത്തായിരുന്ന സ്‌കൂളാണ് ഇത്തവണ ഒന്നാമതെത്തിയത്. സെന്റ് ജോര്‍ജ് കോതമംഗലത്തിന്റെ പരിശീലകന്‍ രാജുപോളിന് അവസാന സ്‌കൂള്‍ മീറ്റായിരുന്നു ഇത്തവണത്തേത്.
200 മീറ്ററില്‍ രണ്ടിനങ്ങളില്‍ എറണാകുളം സ്വര്‍ണ്ണം നേടി. ആന്‍സി സോജനും സി.അഭിനവും മേളയില്‍ സ്പ്രിന്റ് ഡബിളും തികച്ചിരുന്നു. ചിങ്കിസ് ഖാനും സാന്ദ്രയ്ക്കും ട്രിപ്പിള്‍ സ്വര്‍ണ്ണം ലഭിച്ചു. എണ്ണൂറ് മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ആദര്‍ശ് ഗോപിക്കും മേളയില്‍ മൂന്ന് സ്വര്‍ണ്ണം ലഭിച്ചു.
advertisement
അര ഡസന്‍ സ്വര്‍ണ മെഡലുകളുമായി ഷോട്ട് പുട്ട് താരം മേഘ മറിയം മാത്യു സ്‌കൂള്‍ കായിക മേളയോട് വിട പറഞ്ഞു. അവസാന സ്‌കൂള്‍ മീറ്റിലും കഴിഞ്ഞ 5 തവണത്തെ സുവര്‍ണ നേട്ടം മേഘ ആവര്‍ത്തിക്കുകയായിരുന്നു. 14.91 മീറ്റര്‍ ഷോട്ട് പായിച്ച് സുവര്‍ണ നേട്ടം അര ഡസനാക്കിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2018 4:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്‌കൂള്‍ കായികമേള: കിരീടം എറണാകുളത്തിന് തന്നെ; സ്‌കൂളുകളില്‍ സെന്റ് ജോര്‍ജ്