വിരാടിന്റെ പ്രതിഭയെയും അഗ്രഷനെയും അംഗീകരിക്കണമെന്ന പക്ഷക്കാരനാണ് അക്തര്‍. ആധുനിക ക്രിക്കറ്റിലെ മഹാനായ താരമാണ് വിരാട് കോഹ്ലിയെന്നും അഗ്രഷന്‍ ക്രിക്കറ്റിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്നും താരം പറയുന്നു. പരിധി വിടാത്തിടത്തോളം കാലം അഗ്രഷന്‍ നല്ലതാണെന്നും അക്തര്‍ ട്വീറ്റ് ചെയ്തു.
Also Read: ഫേസ്ബുക്കില്‍ കവര്‍ ചിത്രം മാറ്റിയ ബ്ലാസ്റ്റേഴ്‌സിനെ ട്രോളി ആരാധകര്‍
ഇന്ത്യന്‍ മുന്‍ താരം സഹീര്‍ ഖാനും നേരത്തെ കോഹ്‌ലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിരാട് എങ്ങനെയാണോ അതേ പോലെ തന്നെ തുടരണമെന്നും ഈ അഗ്രഷനാണ് വിരാടിനെ ഇന്നത്തെ നിലയിലെത്തിച്ചതെന്നുമായിരുന്നു സഹീര്‍ പറഞ്ഞത്. 'തന്റെ വിജയതന്ത്രത്തില്‍ നിന്ന് കോഹ്‌ലിക്ക് ഒരിക്കലും പിന്‍മാറാനാവില്ല. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന കാര്യം പരിഗണിക്കേണ്ടതില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരകള്‍ എക്കാലത്തും ഇങ്ങനെയായിരുന്നു' സഹീര്‍ പറഞ്ഞു.
Dont Miss: ഗാരി കിര്‍സ്റ്റനും പവാറുമല്ല, വനിതാ ടീമിനെ പരിശീലിപ്പിക്കുക മുന്‍ ഇന്ത്യന്‍ താരം
നേരത്തെ മൈക്ക് ഹസിയും മിച്ചല്‍ ജോണ്‍സണും സഞ്ജയ് മഞ്ചരേക്കറുമെല്ലാം വിരാടിന്റെ പെരുമാറ്റം ശരിയല്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. കളത്തില്‍ വിരാട് കൂറേക്കൂടി മാന്യമായിട്ട് പെരുമാറണമെന്നായിരുന്നു ഇവരുടെ അഭിപ്രായം.