ഗാരി കിര്‍സ്റ്റനും പവാറുമല്ല, വനിതാ ടീമിനെ പരിശീലിപ്പിക്കുക മുന്‍ ഇന്ത്യന്‍ താരം

Last Updated:
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരം ഡബ്ലിയുവി രാമനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ പരിശീലകന്‍ രമേഷ് പവാര്‍, ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കിയ ഗാരി കിര്‍സ്റ്റന്‍ തുടങ്ങിയവരെ തഴഞ്ഞാണ് രാമനെ മുഖ്യ പരിശീലകനായി നിയമിക്കാനൊരുങ്ങുന്നത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
ചുരുക്കപ്പട്ടികയിലെത്തിയ ഒമ്പത് പേരുമായി നടത്തിയ അഭിമുഖത്തിനുശേഷം കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്ഹോക് കമ്മിറ്റി രാമന്റെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു. 53 കാരനായ രാമന്‍ ഇന്ത്യക്കായി 11 ടെസ്റ്റുകളും 27 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1988- 1997 കാലയളവിലായിരുന്നു ഈ ഓപ്പണിങ്ങ് താരം ദേശീയ ജഴ്‌സിയില്‍ കളിച്ചത്.
Also Read: ധോണി രഞ്ജിയില്‍ കളിക്കാത്തതിന്റെ കാരണം
ടെസ്റ്റില്‍ 448 റണ്‍സും ഏകദിനത്തില്‍ 614 രണ്‍സും സ്വന്തമാക്കിയ രാമന്‍ ഫസ്റ്റ് ക്ലാസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തികൂടിയാണ്. 7939 ഫസ്റ്റ് ക്ലാസ് റണ്‍സും 2892 ലിസ്റ്റ് എ റണ്‍സുമാണ് രാമന്റെ പേരിലുള്ളത്.
advertisement
രാമന്‍
Also Read: 'ലേലത്തിനുണ്ടായിരുന്നെങ്കില്‍ ഈ താരത്തിന് 25 കോടി ലഭിച്ചേനെ'
പരിശീലന രംഗത്ത് മികച്ച പരിചയമുള്ള രാമന്‍ നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ്ങ് പരിശീലകനാണ്. രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്ത്യ എ ടീമിനെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിന്‍െയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ബാറ്റിങ്ങ് കണ്‍സല്‍ട്ടന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് വെങ്കിടേഷ് പ്രസാദും അന്തിമ പട്ടികയിലുണ്ടായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഗാരി കിര്‍സ്റ്റനും പവാറുമല്ല, വനിതാ ടീമിനെ പരിശീലിപ്പിക്കുക മുന്‍ ഇന്ത്യന്‍ താരം
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement