ഫേസ്ബുക്കില്‍ കവര്‍ ചിത്രം മാറ്റിയ ബ്ലാസ്റ്റേഴ്‌സിനെ ട്രോളി ആരാധകര്‍
Last Updated:
കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ തോല്‍വികളില്‍ ഉഴലുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ ആരാധകര്‍. പരിശീലകനെ മാറ്റിയതിനു പിന്നാലെ ഫേസ്ബുക്കില്‍ കവര്‍ ചിത്രം മാറ്റിയ ബ്ലാസ്റ്റേഴ്‌സിനെ പരിഹസിച്ചാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് സാന്തയുടെ തൊപ്പിയുടെ ചിത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കവര്‍ ചിത്രം ആക്കിയത്.
എന്നാല്‍ ഇതിനു താഴെ പരിഹാസവുമായെത്തിയ ആരാധകര്‍ 'തോറ്റ് തൊപ്പിയിട്ടതാണല്ലേ' എന്നാണ് ചോദിച്ചത്. 'ദേ തോറ്റ് തൊപ്പിയിട്ട് വന്നിരിക്കുന്നു നിന്റെ മോന്‍' എന്നാണ് മറ്റൊരാളുടെ കമന്റ്. 'ടീമിന്റെ ഇപ്പോളത്തെ അവസ്ഥക്ക് പറ്റിയ പെര്‍ഫെക്ട് കവര്‍ ഫോട്ടോ' എന്നും തുടങ്ങിയ നിരവധി കമന്റുകളും ചിത്രത്തിനു വന്നിട്ടുണ്ട്.
സീസണില്‍ 12 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ കഴിഞ്ഞ ദിവസംക്ലബ്ബ് പുറത്താക്കുകയും ചെയ്തിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2018 10:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഫേസ്ബുക്കില്‍ കവര്‍ ചിത്രം മാറ്റിയ ബ്ലാസ്റ്റേഴ്‌സിനെ ട്രോളി ആരാധകര്‍