TRENDING:

Sourav Ganguly Birthday: ഓഫ് സൈഡിലെ ദൈവം; ദാദയുടെ ഏറ്റവും മികച്ച അഞ്ച് പ്രകടനങ്ങൾ

Last Updated:

ഇന്ത്യൻ ടീമിന്റെ കേളീശൈലിയെ തന്നെ മാറ്റിമറിച്ച ക്യാപ്റ്റൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായാണ് സൗരവ് ഗാംഗുലിയെ കണക്കാക്കുന്നത്. കൊൽക്കത്തയുടെ രാജകുമാരൻ, ഓഫ് സൈഡിലെ ദൈവം എന്നീ പേരുകളിലും ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ദാദ അറിയപ്പെടുന്നു. ആക്രമണാത്മക ബാറ്റിംഗ് ശൈലി അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിലും പ്രതിധ്വനിച്ചു. അതുകൊണ്ടുതന്നെ എംഎസ് ധോണി, കപിൽ ദേവ് എന്നിവർക്കൊപ്പം മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായും ഗാംഗുലിയെ പരിഗണിക്കപ്പെടുന്നു.
സൗരവ് ഗാംഗുലി
സൗരവ് ഗാംഗുലി
advertisement

മുൻപെങ്ങുമില്ലാത്ത വിധം പുത്തൻ ഉയരങ്ങളില്‍ ദാദയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം എത്തി. യുവാക്കളിൽ അദ്ദേഹം പകർന്നുനൽകിയ വിശ്വാസമോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ബാറ്റിംഗ് യൂണിറ്റിൽ നിന്നുള്ള ആക്രമണാത്മക ബാറ്റിംഗിന്റെ പ്രകടനമോ ആകട്ടെ, ഗാംഗുലി ഇന്ത്യയിലെ കളിയെ മാറ്റിമറിച്ചു‌. പിറന്നാൾ ദിനത്തിൽ ഗാംഗുലിയുടെ കീഴിൽ ഇന്ത്യൻ ടീം നേടിയ അഞ്ച് വിജയങ്ങള്‍ നോക്കാം.

2002ലെ നാറ്റ്‌വെസ്റ്റ് ഫൈനൽ-

നാറ്റ്‌വെസ്റ്റ് ഫൈനലിൽ ഇന്ത്യ വിജയിച്ചതിന് ശേഷം ലോർഡ്‌സിലെ ബാൽക്കണിയിൽ നിന്ന് സൗരവ് ഗാംഗുലി നടത്തിയ ഐതിഹാസികമായ ആഘോഷം ഓർക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. ആക്രമണോത്സുകമായ ബാറ്റിംഗ്, യുവതാരങ്ങൾക്ക് നൽകുന്ന പിന്തുണ, തിരിച്ചടി നൽകാനുള്ള ആവേശം എന്നിവയെല്ലാം ഈ ദാദയുടെ ആഘോഷം അടയാളപ്പെടുത്തി. യുവതാരങ്ങളായ മുഹമ്മദ് കൈഫിന്റെയും യുവരാജ് സിങ്ങിന്റെയും പിൻബലത്തിൽ ഇന്ത്യ റൺസ് മല വിജയകരമായി പൂർത്തിയാക്കി.

advertisement

Also Read- ‘തല’യുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ; ധോണിക്ക് 42-ാം ജന്മദിനം

ബദ്ധവൈരികളെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തി-

ആഷസ് കഴിഞ്ഞാൽ കാണികൾക്ക് ഏറ്റവും വലിയ വിരുന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. 2004ൽ ഇന്ത്യ പാകിസ്ഥാനിൽ പര്യടനം നടത്തിയപ്പോൾ 2 ടെസ്റ്റുകൾക്കുശേഷം പരമ്പര 1-1ന് സമനിലയിലായി. പിന്നീട് റാവൽപിണ്ടിയിൽ ഇന്ത്യ പാകിസ്ഥാനെ ആധിപത്യം സ്ഥാപിക്കുകയും അവരുടെ തട്ടകത്തിൽ അവരെ ഇന്നിംഗ്‌സിന് പരാജയപ്പെടുത്തുകയും ചെയ്തു. രാഹുൽ ദ്രാവിഡ് തന്റെ പേരിനോട് നീതി പുലർത്തുകയും തീപാറുന്ന പാകിസ്ഥാൻ ബൗളിംഗ് യൂണിറ്റിനെതിരെ ഒരു മതിൽ പോലെ നിലയുറപ്പിക്കുകയും കരിയറിലെ ഉയർന്ന സ്കോർ 270 സ്കോർ ചെയ്യുകയും ചെയ്തു. പരമ്പരയിൽ ചിരവൈരികളെ തോൽപ്പിച്ചത് ദാദയുടെ ആരാധക പിന്തുണ ഉയർത്തി.

advertisement

ഈഡൻ ഗാർഡനിൽ അചിന്തനീയമായ വിജയം-

2000-കളിൽ ഓസ്‌ട്രേലിയ ക്രിക്കറ്റിൽ ലോകത്തിന്റെ നെറുകയിൽ ആയിരുന്നു. ഭയപ്പെടുത്തുന്ന ബൗളിംഗ് യൂണിറ്റും ഇതിഹാസതാരങ്ങൾ നിറഞ്ഞ ബാറ്റിംഗ് നിരയും ഓസ്‌ട്രേലിയയെ തോൽപ്പിക്കുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ ഇന്ത്യ അവരെ തോൽപ്പിക്കുക മാത്രമല്ല, ഫോളോ ഓൺ നേരിട്ടതിനു ശേഷം തിരിച്ചുവരവ് നടത്തുകയും ചെയ്തു. ദ്രാവിഡ് (180), വിവിഎസ് ലക്ഷ്മൺ (281) എന്നിവരുടെ പ്രകടനവും ആ മത്സരത്തിൽ 13 വിക്കറ്റുകൾ നേടിയ ഹർഭജന്റെ ഹാട്രിക്കും ഇന്ത്യക്ക് അവിസ്മരണീയമായ വിജയം നേടിക്കൊടുത്തു.

advertisement

പേടിപ്പെടുത്തുന്ന പാക് ബൗളിംഗ് നിരയെ തകർത്തെറിഞ്ഞ വിജയം

ലോക ക്രിക്കറ്റിൽ ആധിപത്യം പുലർത്തിയിരുന്ന പ്രബലമായ ഓസ്‌ട്രേലിയൻ ടീമിനോട് 2003 ൽ ഇന്ത്യ ഫൈനലിൽ തോറ്റു. എന്നിരുന്നാലും, ആ ടൂർണമെന്റിൽ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം നടത്തിയ മുന്നേറ്റം അതിശയകരമായിരുന്നു. ഇതിൽ ശ്രദ്ധേയം ഇന്ത്യ-പാക് മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 273 റൺസ് സ്‌കോർ ചെയ്തു. എന്നാൽ സച്ചിൻ ടെണ്ടുൽക്കർ 75 പന്തിൽ 98 റൺസെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതോടെ സ്‌കോർ എളുപ്പമുള്ള ലക്ഷ്യമായി മാറി. റാവൽപിണ്ടി എക്‌സ്‌പ്രസ് ഷോയിബ് അക്തറും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറും തമ്മിലുള്ള മത്സരം കളിയുടെ ഹൈലൈറ്റായി മാറി, അത് ഇന്നും ഓർമ്മിക്കപ്പെടുന്നു.

advertisement

ലോക ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2003 ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ഇന്ത്യയുടെ ക്രിക്കറ്റ് യാത്രയിൽ വലിയ വഴിത്തിരിവായിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ എവേ വിജയമായി ഇത് കണക്കാക്കപ്പെടുന്നു. രണ്ടാം ടെസ്റ്റിനായി ഓസ്‌ട്രേലിയൻ ടീമിനെ അഡ്‌ലെയ്‌ഡിൽ നേരിടുമ്പോൾ ഇന്ത്യ വിജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ചും 242 റൺസ് നേടിയ റിക്കി പോണ്ടിംഗിന്റെ മാസ്റ്റർ ക്ലാസിന് ശേഷം ഓസ്‌ട്രേലിയയെ 556 എന്ന കൂറ്റൻ സ്‌കോറിലേക്ക് എത്തി. എന്നാൽ പിന്നീടുണ്ടായത് യഥാക്രമം 233, 148 റൺസ് നേടിയ വിവിഎസ് ലക്ഷ്മണിന്റെയും രാഹുൽ ദ്രാവിഡിന്റെയും രണ്ട് ഗംഭീരവും ശ്രദ്ധേയവുമായ ഇന്നിംഗ്‌സുകൾ. രണ്ടാം ഇന്നിംഗ്‌സിൽ 6 വിക്കറ്റ് വീഴ്ത്തിയ അജിത് അഗാർക്കറിന്റെ ബൗളിംഗ് പ്രകടനവും നിർണായകമായി.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Sourav Ganguly Birthday: ഓഫ് സൈഡിലെ ദൈവം; ദാദയുടെ ഏറ്റവും മികച്ച അഞ്ച് പ്രകടനങ്ങൾ
Open in App
Home
Video
Impact Shorts
Web Stories