'തല'യുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ; ധോണിക്ക് 42-ാം ജന്മദിനം
- Published by:Anuraj GR
- news18-malayalam
Last Updated:
റാഞ്ചിയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന് ലോക കായിക ചരിത്രത്തിലെ ഇതിഹാസ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്റ് താരമാണ് ധോണി
advertisement
റാഞ്ചിയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന് ലോക കായിക ചരിത്രത്തിലെ ഇതിഹാസ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്റ് താരം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാൾ. ഇതിഹാസ താരം കപിൽ ദേവിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ. ഏത് പ്രതിസന്ധിഘട്ടത്തെയും വളരെ കൂൾ ആയി കൈകാര്യം ചെയ്യുന്ന താരം. അങ്ങനെ പല വിശേഷണങ്ങളുണ്ട് സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിക്ക്, ആരാധകരുടെ സ്വന്തം തലക്ക്.
advertisement
advertisement
advertisement
ഇന്ത്യൻ ക്രിക്കറ്റിൽ തങ്ങളുടെ പ്രിയപ്പെട്ട തല ഉണ്ടാക്കിയ വിടവ് ഇന്നും നികത്താൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് ധോണി ആരാധകർ പറയുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ധോണിയോളം മികവും സ്ഥിരതയും പുലർത്തുന്ന ഒരു നായകനെ ഇനിയും ഇന്ത്യൻ ക്രിക്കറ്റിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർഥ്യം കൂടിയാണ്.
advertisement
ഇന്ത്യന്‍ ക്രിക്കറ്റിന്റെ സിംഹാസനത്തിലേക്ക് ഗോഡ്ഫാദര്‍മാരുടെ പിന്തുണയില്ലാതെ ഓടിക്കയറിയ സക്ഷാൽ എം എസ് ധോണി. എണ്ണിയാൽ തീരാത്തത്ര കളികളിൽ ഹെലികോപ്റ്റർ ഷോട്ടുകളിലൂടെ ആരാധകരെ ത്രസിപ്പിച്ച ഫിനിഷർ എന്ന പേരിലൂടെ നമ്മളെ വിസ്മയിപ്പിച്ച ധോണിക്കു 42 വയസ്സ് തികയുമ്പോൾ ക്രിക്കറ്റ് പ്രേമികളും ഒന്നാകെ പറയുന്നു, ഹാപ്പി ബർത്ത്ഡേ ധോണി...