advertisement
കൊൽക്കത്തയിലെ വുഡ്‌ലാന്റ്സ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ഇരുപത് ദിവസത്തിന് ശേഷം - ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ചൊവ്വാഴ്ച രാത്രി നേരിയതോതിൽ നെഞ്ചു വേദന അനുഭവപ്പെട്ടു. ബുധനാഴ്ച രാവിലെ ഇത് വർദ്ധിക്കുകയും ഭാര്യ ഡോണ അവരുടെ കുടുംബ ഡോക്ടർമാരുമായി കൂടിയാലോചിക്കുകയും ചെയ്തതിനെ തുടർന്നാണ് വിശദമായ പരിശോധനയ്ക്കായി അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
എന്നാൽ ഉച്ചകഴിഞ്ഞ് 2.45 ഓടെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ എമർജൻസി ഗേറ്റിന്റെ പ്രധാന കവാടത്തിൽ ഒരു സംഘം ഡോക്ടർമാർ അദ്ദേഹത്തിനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. സ്ട്രെച്ചറോ വീൽചെയർ സഹായമോ തേടാൻ സൗരവ് വിസമ്മതിക്കുകയും ആശുപത്രിക്കുള്ളിൽ നടന്നു പോകുകയുമാണ് ചെയ്തത്. ഇപ്പോൾ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അഫ്താബ് ഖാൻ, സരോജ് മൊണ്ടാൽ തുടങ്ങിയ ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരുന്നു.
നേരത്തെ ജനുവരി ഏഴിന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ ഗാംഗുലിക്കു രണ്ടു ബ്ലോക്കുകൾ കൂടിയുണ്ടെന്നും, എന്നാൽ അത് അടിയന്തരമായി ചികിത്സിക്കേണ്ടതല്ലെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. ഇത്തവണ ഈ ബ്ലോക്ക് നീക്കം ചെയ്യുന്നതിനുള്ള സ്റ്റെന്‍റ് സ്ഥാപിക്കാൻ ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഹൃദയാഘാതത്തെ തുടർന്ന് കൊൽക്ക വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബി സി സി ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ജനുവരി രണ്ടിനാണ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന്റെ പള്‍സും, രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Also Read- ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ
കാർഡിയോളജി വിഭാഗത്തിലെ മൂന്നംഗ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ആൻജിയോപ്ലാസ്റ്റി നടത്തിയത്. ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ ഗാംഗുലിയെ 24 മണിക്കൂർ ഐസിയുവിൽ നിരീക്ഷണത്തിലാക്കിയിരുന്നു. മൂന്നു ദിവസത്തിനുശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
ആഞ്ചിയോപ്ലാസ്റ്റിക്കു ശേഷവും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ രണ്ടു ബ്ലോക്കുകളുള്ളതായി കണ്ടെത്തിയിരുന്നു. എങ്കിലും ഇവയ്ക്കു തല്‍ക്കാലത്തേക്കു ആഞ്ചിയോപ്ലാസ്റ്റി നടത്തേണ്ടതില്ലെന്നു മെഡിക്കല്‍ സംഘം തീരുമാനിക്കുകയായിരുന്നു. മരുന്നുകളുടെ സഹായത്തോടെ ഇവ ഭേദമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഡോക്ടര്‍മാര്‍ പങ്കു വച്ചിരുന്നു. അഞ്ചു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഗാംഗുലി ജനുവരി ഏഴിന് ഡിസ്ചാര്‍ജാവുകയായിരുന്നു.
ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു. ഗാംഗുലി പെട്ടന്നു തന്നെ ആരോഗ്യം വീണ്ടെടുക്കട്ടേയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തിരുന്നു.
നാൽപ്പത്തെട്ടുകാരനായ ഗാംഗുലിയെ ശനിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി രണ്ടിന് രാവിലെ വീട്ടിൽ ജിമ്മിൽ വർക്കൗട്ടിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടനെ തന്നെ ആശുപത്രിയിൽ ഗാംഗുലിയെ ആശുപത്രിയിൽ എത്തിച്ചു. ആൻജിയോ ഗ്രാം ഉൾപ്പടെയുള്ള പരിശോധനകൾക്കു ശേഷമാണ് ഡോക്ടർമാർ അദ്ദേഹത്തിന് ആൻജിയോ പ്ലാസ്റ്റി ചികിത്സ നടത്തിയത്. ഹൃദയ ധമനികളിൽ നേരിയ ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ആൻജിയോ പ്ലാസ്റ്റി നടത്തിയത്.
Updating...
