നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ബിസിസിഐ പ്രസി‍ഡന്റ് സൗരവ് ഗാംഗുലി നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ

  ബിസിസിഐ പ്രസി‍ഡന്റ് സൗരവ് ഗാംഗുലി നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ

  കൊൽക്കത്തയിലെ വുഡ് ലാന്റ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

  Sourav Ganguly

  Sourav Ganguly

  • Share this:
   കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

   കൊൽക്കത്തയിലെ വുഡ് ലാന്റ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ വീട്ടിൽ ജിമ്മിൽ വർക്കൗട്ടിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു.


   ഗാംഗുലിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്നു തന്നെ അദ്ദേഹം ആശുപത്രി വിടുമെന്നുമാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

   ഗാംഗുലിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനായി ആശുപത്രിയിൽ ഡോ. സരോജ് മോണ്ടലിന്റെ നേതൃത്വത്തിൽ മൂന്നംഗ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ളവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

   എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
   Published by:Naseeba TC
   First published:
   )}