TRENDING:

സൗരവ് ഗാംഗുലിയുടെ വീട്ടില്‍ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 1.6 ലക്ഷത്തിന്റെ ഫോണ്‍ മോഷണം പോയി

Last Updated:

വിഐപികള്‍ അടക്കമുള്ളവരുടെ കോണ്‍ടാക്ടുകള്‍ ഫോണിലുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം. കൊല്‍ക്കത്തയിലെ വീട്ടിലായിരുന്നു മോഷണം. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും സുപ്രധാന രേഖകളും അടങ്ങിയ 1.6 ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് മോഷണം പോയത്. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഉടന്‍ പരാതി നല്‍കി.
ഗാംഗുലി
ഗാംഗുലി
advertisement

ബാങ്ക് അക്കൗണ്ട് അകടക്കമുള്ള ലിങ്ക് ചെയ്തിട്ടുള്ള സിം അടങ്ങിയ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത് എന്നും വിഐപികളുടെ ഫോണ്‍ നമ്പറുകളടക്കം അതിൽ ഉണ്ടെന്നും താരം പറഞ്ഞു. വീട്ടിൽ കഴി‍ഞ്ഞ കുറച്ച് ദിവസങ്ങളായി പെയിന്‍റിംഗ് ജോലികള്‍ നടക്കുകയായിരുന്നുവെന്നും. ഇത് പുരോഗമിക്കുന്നതിനിടെയിലാണ് ഫോണ്‍ മോഷണം പോയത്. വീട്ടില്‍ പെയിന്‍റിംഗ് ജോലിക്കു വന്നവരുള്‍പ്പെടെയുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യ്തു വരികയാണ്.

Also read-'ജയ് ശ്രീറാം എന്നോ, അല്ലാഹു അക്ബര്‍ എന്നോ ആയിരം തവണ വിളിച്ചാലും ഒരു പ്രശ്നവുമില്ല': ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

advertisement

ജനുവരി 19-ന് രാവിലെ 11.30-നാണ് താന്‍ ഫോണ്‍ അവസാനം കണ്ടതെന്നും അതിനുശേഷം കണ്ടിട്ടില്ലെന്നും ഗാംഗുലി പരാതിയില്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
സൗരവ് ഗാംഗുലിയുടെ വീട്ടില്‍ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 1.6 ലക്ഷത്തിന്റെ ഫോണ്‍ മോഷണം പോയി
Open in App
Home
Video
Impact Shorts
Web Stories