'ജയ് ശ്രീറാം എന്നോ, അല്ലാഹു അക്ബര്‍ എന്നോ ആയിരം തവണ വിളിച്ചാലും ഒരു പ്രശ്നവുമില്ല': ക്രിക്കറ്റ് താരം മുഹമ്മദ് ഷമി
- Published by:Sarika KP
- news18-malayalam
Last Updated:
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
ന്യൂഡല്‍ഹി: ജയ് ശ്രീറാം, അല്ലാഹു അക്ബര്‍ വിളികളിലൊന്നും യാതൊരു പ്രശ്‌നവുമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ന്യൂസ് 18 ടോക്ക് ഷോയ ചൗപാലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
'' ഒരാളെയും ഇഷ്ടപ്പെടാത്ത അഞ്ചോ പത്തോ പേര്‍ എല്ലാ മതത്തിലും കാണും. അക്കാര്യത്തില്‍ എനിക്ക് എതിര്‍പ്പില്ല. ഒരു ക്ഷേത്രം നിര്‍മ്മിച്ച് കഴിഞ്ഞ് അവിടെ ആയിരം തവണ ജയ് ശ്രീറാം വിളിച്ചാല്‍ ആര്‍ക്കാണ് പ്രശ്‌നം? അല്ലാഹു അക്ബര്‍ എന്ന് വിളിക്കണമെന്ന് തോന്നിയാല്‍ ചിലപ്പോള്‍ ആയിരം തവണ ഞാന്‍ അല്ലാഹു അക്ബര്‍ എന്ന് വിളിച്ചെന്ന് വരും. അതൊരു പ്രശ്‌നമാണോ?,'' എന്ന് മുഹമ്മദ് ഷമി പറഞ്ഞു.
advertisement
ലോകകപ്പ് വേദിയിലെ സുജൂദ് വിവാദത്തെക്കുറിച്ചും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ഗ്രൗണ്ടില്‍ വെച്ച് താന്‍ സുജൂദ് ചെയ്തിട്ടില്ലെന്നും ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
2023 ഐസിസി ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് മുഹമ്മദ് ഷമി ഇപ്പോള്‍ വിശ്രമത്തിലാണ്. മുഹമ്മദ് ഷമിയുടെ അഭാവം ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. വരാനിരിക്കുന്ന ഐപിഎല്ലിലൂടെ ഷമിയുടെ തിരിച്ചുവരവ് ഉറ്റുനോക്കുകയാണ് ആരാധകര്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 10, 2024 9:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ജയ് ശ്രീറാം എന്നോ, അല്ലാഹു അക്ബര്‍ എന്നോ ആയിരം തവണ വിളിച്ചാലും ഒരു പ്രശ്നവുമില്ല': ക്രിക്കറ്റ് താരം മുഹമ്മദ് ഷമി