2019 ഒക്ടോബർ 19 നാണ് നദാലും മരിയയും സ്പാനിഷ് ദ്വീപായ മജോർക്കയിൽ വെച്ച് വിവാഹിതരായത്. സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡാണ് വാർത്ത ആദ്യമായി പുറത്തുവിട്ടത്. ഔദ്യോഗിക ട്വിറ്റർ പേജിൽ നദാലിനും ഭാര്യയ്ക്കും ആശംസകൾ നേർന്നു കൊണ്ടാണ് ട്വീറ്റ്.
ലിവർ കപ്പിലാണ് റാഫേൽ നദാൽ അവസാനമായി റാക്കറ്റേന്തിയത്. ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരത്തിൽ വൈകാരികനായ നദാലിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. നിലവിൽ ലോക രണ്ടാം നമ്പർ താരമാണ് നദാൽ.
Also Read- കാട്ടിൽ തെക്കേതിലും പള്ളാത്തുരുത്തിയും മൂന്നാം ട്രാക്കിലെ വെല്ലുവിളി നേരിട്ട് കൊച്ചീരാജാവായതെങ്ങനെ?
ഈ സീസണിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയാണ് നദാൽ ആരംഭിച്ചത്. ഫ്രഞ്ച് ഓപ്പൺ കിരീടവും നേടി. താരത്തിന്റെ പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടമായിരുന്നു ഇത്. എന്നാൽ പരിക്കിനെ തുടർന്ന് വിംബിൾഡൺ സെമി മത്സരങ്ങളിൽ നിന്നും നദാലിന് പിന്മാറേണ്ടി വന്നു. തുടർന്ന് നടന്ന യുഎസ് ഓപ്പണിലും തിരിച്ചടിയായിരുന്നു. നാലാം റൗണ്ടിൽ ഫ്രാൻസിസ് ടയ്ഫോയോട് പരാജയപ്പെട്ടായിരുന്നു നദാൽ മടങ്ങിയത്.
കരിയറിൽ വീണ്ടും ഒന്നാം നമ്പരിലേക്ക് തിരിച്ചെത്താനുള്ള പരിശീലനത്തിനിടയിലാണ് മുപ്പത്തിയാറുകാരനായ നദാലിനെ തേടി സന്തോഷവാർത്ത എത്തിയിരിക്കുന്നത്.