CBL| കാട്ടിൽ തെക്കേതിലും പള്ളാത്തുരുത്തിയും മൂന്നാം ട്രാക്കിലെ വെല്ലുവിളി നേരിട്ട് കൊച്ചീരാജാവായതെങ്ങനെ?

Last Updated:

വ്യക്തമായ ഗെയിംപ്ലാനോടെ മൽസരിച്ച് കപ്പ് അടിക്കുകയായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ്

കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) രണ്ടാം സീസണിലെ അഞ്ചാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ വിജയിയായി. പായിപ്പാടൻ ചുണ്ടൻ രണ്ടാം സ്ഥാനവും അയാപറമ്പ് ചുണ്ടൻ മൂന്നാം സ്ഥാനവും ചമ്പക്കുളം ചുണ്ടൻ നാലാം സ്ഥാനവും നേടി. ഇരുട്ടുകുത്തി വിഭാഗത്തിൽ താണിയൽ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഹനുമാൻ നമ്പർ -2വിനാണ്.
പള്ളാത്തുരുത്തി തുഴഞ്ഞത് വ്യക്തമായ ഗെയിം പ്ലാനോടെ
വെള്ളം തീരെ കുറവായ മൂന്നാം ട്രാക്കിലാണ് പള്ളാത്തുരുത്തി തുഴഞ്ഞത്. മൂന്ന് വള്ളങ്ങൾ ഒരുമിച്ച് കളിച്ച് വന്നാൽ മൂന്നാം ട്രാക്കിൽ നിന്ന് ആഴമുള്ള ട്രാക്കിലേക്ക് വള്ളം വലിഞ്ഞ് മാറും. ആദ്യ ഹീറ്റ്സിൽ യുബിസി കൈനകരി തുഴഞ്ഞ കാരിച്ചാലിന് വള്ളം നിർത്തേണ്ടിവന്നതും അതുകൊണ്ടുതന്നെ. പക്ഷേ അതേ ട്രാക്കിൽ തന്നെ മത്സരിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് വളരെ ശക്തമായി തുഴഞ്ഞ് കപ്പടിച്ചു.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി മറൈന്‍ ഡ്രൈവില്‍ നടന്ന ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തിലെ വിജയിയായ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ വള്ളത്തിന്റെ ക്യാപ്റ്റന് നടി മിയ ജോര്‍ജ് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യുന്നു.
advertisement
ഫൈനലിലെ ഗെയിം പ്ലാൻ
ഫൈനലിൽ ആദ്യമേ ലീഡ് എടുത്ത് വന്നാൽ മാത്രം മൂന്നാം ട്രാക്കിലെ വള്ളത്തിന് ജയസാധ്യത. അല്ലെങ്കിൽ ഒന്നാം ട്രാക്കിലെ വള്ളത്തിനായിരുന്നു സാധ്യത. ഇതു മനസിലാക്കി. പള്ളാത്തുരുത്തി ആദ്യമേ എടുത്ത ലീഡിൽ രണ്ട് വള്ളങ്ങളുടെ വെള്ളപ്പിടിത്തം ഒഴിവായി. ഈ ട്രാക്കിലും വ്യക്തമായ ഗെയിംപ്ലാനോടെ മൽസരിച്ച് കപ്പ് അടിക്കുകയായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ്.
മത്സരാർത്ഥികൾ
ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ആയാപറമ്പ് പാണ്ടി ചുണ്ടൻ, സെന്‍റ് പയസ് ടെന്‍ത് ചുണ്ടൻ, ദേവാസ് ചുണ്ടൻ, പായിപ്പാട് ചുണ്ടൻ എന്നിവയാണ് ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിലെ മത്സരാർഥികൾ.
advertisement
ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻപറമ്പൻ, പൊഞ്ഞനത്തമ്മ, സെന്‍റ് സെബാസ്റ്റ്യൻ നമ്പര്‍ 1, താണിയൻ, സെന്‍റ് ആന്‍റണി, ശരവണൻ, വലിയ പണ്ഡിതൻ, തിരുത്തിപ്പുറം, ഹനുമാൻ നമ്പർ 1 എന്നിവയാണ് പ്രാദേശിക വള്ളംകളി മത്സരത്തിൽ മാറ്റുരച്ചത്.
അബാദ് ഫ്ലാറ്റിന് സമീപത്തെ ഫിഷറീസ് ഓഫീസിന് മുന്നിൽനിന്ന് ആരംഭിച്ച മത്സരത്തിന്‍റെ ഫിനിഷിങ് പോയന്‍റ് മറൈൻഡ്രൈവിലെ മഴവിൽ പാലത്തിന് സമീപമാണ്. മതിയായ ആഴമില്ലാത്ത ഭാഗങ്ങളിൽ ഇതിനായി ഡ്രഡ്ജിങ് നടത്തിയിരുന്നു.
advertisement
കേരളത്തിന്‍റെ തനത് മത്സരമായ വള്ളംകളി അന്താരാഷ്ട്രതലത്തിൽ കൂടുതൽ ജനകീയമാക്കാനും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കാനുമായി ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. നെഹ്‌റു ട്രോഫി മത്സരത്തോടെ ആരംഭിച്ച ലീഗിൽ 12 മത്സരങ്ങളാണുള്ളത്. 5.90 കോടി രൂപയാണ് സമ്മാനമായി നല്‍കുന്നത്. മത്സരങ്ങളിലേക്ക് കൂടുതൽ പേരെ ആകര്‍ഷിക്കാനാണ് കര തിരിച്ച് പ്രാദേശിക വള്ളംകളി നടത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
CBL| കാട്ടിൽ തെക്കേതിലും പള്ളാത്തുരുത്തിയും മൂന്നാം ട്രാക്കിലെ വെല്ലുവിളി നേരിട്ട് കൊച്ചീരാജാവായതെങ്ങനെ?
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement