TRENDING:

SRH vs MI, IPL 2024 : ഹൈദരാബാദിന്റെ മുമ്പിൽ പൊരുതി വീണ് മുംബൈ ഇന്ത്യൻസ്; പരാജയം 31 റണ്‍സിന്

Last Updated:

മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനാണ് സാധിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കൂറ്റൻ സ്കോർ മുമ്പിൽ പതറി മുംബൈ ഇന്ത്യന്‍സ്. ഇതോടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. 31 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. സ്വന്തം മണ്ണിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ട്രാവിഡ് ഹെഡ്ഡിന്റേയും അഭിഷേക് ശർമ്മയുടേയും ഹെൻറിക് ക്ലാസന്റേയും കൂറ്റനടികൾക്ക് പിന്നാലെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടൽ സ്വന്തമാക്കിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നലെ മടങ്ങിയത്.
advertisement

നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സുമായാണ് ഹൈദരാബാദ് കളം വിട്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെന്‍ഡ്രിച്ച് ക്ലാസന്‍ നേടിയ 34 പന്തിലെ 80 റണ്‍സാണ് ഹൈദരബാദ് ബാറ്റിങ് നിരയിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ട്രാവിസ് ഹെഡ് (24 പന്തില്‍ 62 റണ്‍സ്), അഭിഷേക് ശര്‍മ്മ (23 പന്തില്‍ 63 റണ്‍സ്) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനാണ് സാധിച്ചത്.

advertisement

Also read-IPL 2024 | RCB-ക്ക് അതും പോയി; IPL-ലെ റെക്കോര്‍ഡ് സ്‌കോര്‍ ഇനി ഹൈദരാബാദിന് സ്വന്തം

ഹൈദരാബാദ് കൂറ്റൻ സ്കോർ സ്വന്തമാക്കിയതോടെ നേരത്തെ 2013ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്രിസ് ഗെയ്‌ലിന്റെ (175) കരുത്തിൽ അടിച്ചുകൂട്ടിയ 263/5 എന്ന സ്കോറാണ് ഇതോടെ പഴങ്കഥയായത്. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് ബാറ്ററായ ട്രാവിസ് ഹെഡിന്‍റെയും അഭിഷേക് ശര്‍മ്മയുടെയും ഹെന്‍ഡ്റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
SRH vs MI, IPL 2024 : ഹൈദരാബാദിന്റെ മുമ്പിൽ പൊരുതി വീണ് മുംബൈ ഇന്ത്യൻസ്; പരാജയം 31 റണ്‍സിന്
Open in App
Home
Video
Impact Shorts
Web Stories