IPL 2024 | RCB-ക്ക് അതും പോയി; IPL-ലെ റെക്കോര്‍ഡ് സ്‌കോര്‍ ഇനി ഹൈദരാബാദിന് സ്വന്തം
- Published by:Sarika KP
- news18-malayalam
Last Updated:
നേരത്തെ 2013ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്രിസ് ഗെയ്‌ലിന്റെ (175) കരുത്തിൽ അടിച്ചുകൂട്ടിയ 263/5 എന്ന സ്കോറാണ് ഇതോടെ പഴങ്കഥയായത്.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ട്രാവിഡ് ഹെഡ്ഡിന്റേയും അഭിഷേക് ശർമ്മയുടേയും ഹെൻറിക് ക്ലാസന്റേയും കൂറ്റനടികൾക്ക് പിന്നാലെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടൽ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. നേരത്തെ 2013ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്രിസ് ഗെയ്‌ലിന്റെ (175) കരുത്തിൽ അടിച്ചുകൂട്ടിയ 263/5 എന്ന സ്കോറാണ് ഇതോടെ പഴങ്കഥയായത്. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് ബാറ്ററായ ട്രാവിസ് ഹെഡിന്‍റെയും അഭിഷേക് ശര്‍മ്മയുടെയും ഹെന്‍ഡ്റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
advertisement
???????????????????????? ????????????????????????????????????!
An all time IPL record now belongs to the @SunRisers ????
Scocrecard ▶️ https://t.co/oi6mgyCP5s#TATAIPL | #SRHvMI pic.twitter.com/eRQIYsLP5n
— IndianPremierLeague (@IPL) March 27, 2024
advertisement
നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സുമായാണ് ഹൈദരാബാദ് കളം വിട്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെന്‍ഡ്രിച്ച് ക്ലാസന്‍ നേടിയ 34 പന്തിലെ 80 റണ്‍സാണ് ഹൈദരബാദ് ബാറ്റിങ് നിരയിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ട്രാവിസ് ഹെഡ് (24 പന്തില്‍ 62 റണ്‍സ്), അഭിഷേക് ശര്‍മ്മ (23 പന്തില്‍ 63 റണ്‍സ്) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 27, 2024 10:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 | RCB-ക്ക് അതും പോയി; IPL-ലെ റെക്കോര്‍ഡ് സ്‌കോര്‍ ഇനി ഹൈദരാബാദിന് സ്വന്തം