ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പ് കിരീടം നായകന്‍ വിരാട് കോഹ്ലിക്ക്(Virat Kohli) വേണ്ടി ഉയര്‍ത്തണമെന്ന് ഇന്ത്യന്‍ താരങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരം സുരേഷ് റെയ്ന (Suresh Raina). ഒമാനിലും യു എ ഇയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ശേഷം നായക പദവി ഒഴിയുന്ന കോഹ്ലിക്ക് സഹതാരങ്ങളില്‍ നിന്നും അത്തരമൊരു യാത്രയയപ്പ് ആവശ്യമാണെന്ന് റെയ്ന പറഞ്ഞു. ടി20 ലോകകപ്പിന് മുമ്പ് ഐ പി എല്‍ കളിക്കാനായത് താരങ്ങള്‍ക്ക് മികച്ച തയ്യാറെടുപ്പ് നടത്താന്‍ അവസരമായി എന്നും റെയ്ന പറഞ്ഞു.
advertisement
'ഐ സി സി പുരുഷ ടി20 ലോകകപ്പില്‍, ഇന്ത്യയുടെ പുരുഷ ടീമിനുള്ള സന്ദേശം ലളിതമാണ്, വിരാട് കോഹ്ലിക്ക് വേണ്ടി അത് ചെയ്യൂ. ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ അവസാന ടൂര്‍ണമെന്റായിരിക്കും ഇത്. ഇക്കാരണത്താല്‍ ടി20 ലോകകപ്പ് തുടങ്ങാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് കാത്തിരിക്കാനാവില്ല. നമുക്ക് താരങ്ങളും സാഹചര്യവുമുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ചെയ്യേണ്ടത്.'- റെയ്‌ന പറഞ്ഞു.
'യു എ ഇയില്‍ (UAE) താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചതേയുള്ളൂ. അതിനാല്‍ യു എ ഇയിലെ സാഹചര്യങ്ങളില്‍ എട്ടോ ഒമ്പതോ മത്സരങ്ങള്‍ കളിച്ച് താരങ്ങള്‍ മികച്ച ഫോമിലാണ്. ഐപിഎല്‍ ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഫേവറിറ്റുകളാക്കുന്നു. ഇന്ത്യയിലും പാകിസ്ഥാനിലും കളിക്കുന്നതിന് സമാനമാണ് യുഎഇയിലെ സാഹചര്യം. ഏഷ്യന്‍ ടീമുകള്‍ക്ക് സ്വതസിദ്ധമായ കളി പുറത്തെടുക്കാനുള്ള അവസരമാണിത്.'- റെയ്‌ന കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവുക ആദ്യ മൂന്ന് ബാറ്റര്‍മാരുടെ പ്രകടനമായിരിക്കുമെന്നും റെയ്ന പറഞ്ഞു. രോഹിത് ശര്‍മ്മ, കോഹ്ലി, രാഹുല്‍ എന്നിവര്‍ ആദ്യ പതിനഞ്ച് ഓവറില്‍ കളിച്ചാല്‍ അത് ഇന്ത്യക്ക് നല്ലൊരു അടിത്തറ നല്‍കും. ഇവരോടൊപ്പം മധ്യ നിരയില്‍ റിഷഭ് പന്തിന്റെ സാന്നിധ്യവും. കൂറ്റനടികളുമായി കളം നിറയാന്‍ കഴിയുന്ന ഹര്‍ദിക് പാണ്ഡ്യയും ചേരുമ്പോള്‍ ഏതൊരു വിജയലക്ഷ്യവും ഇന്ത്യക്ക് അണയസമയമെന്നും അദ്ദേഹം പറഞ്ഞു.
Read also: Ricky Ponting |പരിശീലകനായി ബിസിസിഐ ആദ്യം പരിഗണിച്ചത് ഓസീസ് ഇതിഹാസത്തെ; താരം ഓഫര്‍ നിരസിച്ചു
കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്കും പിന്നീട് അവിടുന്ന് യു എ ഇലേക്കും മാറ്റുകയായിരുന്നു.