Ricky Ponting |പരിശീലകനായി ബിസിസിഐ ആദ്യം പരിഗണിച്ചത് ഓസീസ് ഇതിഹാസത്തെ; താരം ഓഫര്‍ നിരസിച്ചു
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഓസ്ട്രേലിയക്ക് രണ്ടു തവണ ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് റിക്കി പോണ്ടിങ്.
ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവിശാസ്ത്രിക്കു പകരം ഇന്ത്യന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്(Rahul Dravid) സ്ഥാനമേറ്റെടുക്കുമെന്ന വാര്‍ത്തകളാണു പുറത്തുവരുന്നത്. രവി ശാസ്ത്രി(Ravi Shastri) ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്.
പരിശീലകനായി സ്ഥാനമേല്‍ക്കാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാക്കിയിട്ടും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായാണ് ദ്രാവിഡ് അര്‍ധസമ്മതം മൂളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രവി ശാസ്ത്രിക്ക് പകരം ഇന്ത്യ ആദ്യം പരിഗണിച്ചത് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ ആയിരുന്നുവെന്നാണ് ഈ വിഷയത്തില്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍.
ഓസ്ട്രേലിയയുടെ മുന്‍ നായകനും രണ്ടു തവണ അവരെ ലോകകപ്പ് ജയത്തിലേക്കും നയിച്ച റിക്കി പോണ്ടിങ്ങിനെ ശാസ്ത്രിയുടെ പകരക്കാരനായി നിയമിക്കാനാണ് ബിസിസിഐ ആദ്യം ലക്ഷമിട്ടതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബിസിസിഐയുടെ വാഗ്ദാനം നിരസിക്കാന്‍ പോണ്ടിങ് വ്യക്തമാക്കിയ കാരണം എന്തെന്നു സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമില്ല.
advertisement
നിലവില്‍ ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനായി ചുമതല വഹിക്കുകയാണ് റിക്കി പോണ്ടിങ്.
Hardik Pandya | നെറ്റ്സില്‍ പന്തെറിയുന്നത് പോലെയല്ല ബാബര്‍ അസമിനെതിരെ എറിയുന്നത്; ഹാര്‍ദിക്കിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍
ഐപിഎല്ലിന്റെ കൊട്ടിക്കലാശം കഴിഞ്ഞതോടെ ക്രിക്കറ്റ് ലോകം ടി20 ലോകകപ്പിന്റെ(T20 World Cup) ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ചിരവൈരികളായ പാകിസ്ഥാനെ നേരിട്ടുകൊണ്ടാണ് ഇന്ത്യ(India) തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഒക്ടോബര്‍ 24നാണ് മത്സരം. എന്നാല്‍ ടീം ഇന്ത്യയുടെ സ്ഥിതി മുമ്പ് കരുതിയിരുന്നത് പോലെ അത്ര സുഖകരമല്ല. ടീം സെലക്ഷന്റെ സമയത്ത് ഫോമിലുണ്ടായിരുന്ന താരങ്ങള്‍ പലരും ഫോം നഷ്ടപ്പെട്ടു നില്‍ക്കുകയാണ്.
advertisement
ഇതില്‍ ഏറ്റവും വലിയ തലവേദന ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ(Hardik Pandya) പ്രകടനമാണ്. ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. പരുക്കിന് ശേഷം തിരികെ വന്ന പാണ്ഡ്യ തന്റെ പഴകാല ഫോമിന്റെ നിഴല്‍ മാത്രമായിരിക്കുകയാണ്. ഈ ഐപിഎല്ലില്‍ താരം പന്തെറിയുക പോലും ചെയ്തിട്ടില്ല. പന്തെറിയുന്നില്ലെങ്കില്‍ താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോ എന്നും ഉറപ്പില്ല. ഇപ്പോഴിതാ പാണ്ഡ്യയെക്കുറിച്ചുള്ള തന്റെ നിലപാട് അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍(Gautam Gambhir).
advertisement
'ഹാര്‍ദിക്കിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കണമെങ്കില്‍ രണ്ട് സന്നാഹ മത്സരങ്ങളിലും പന്തെറിയേണ്ടതുണ്ട്. നെറ്റ്സില്‍ മാത്രം പന്തെറിഞ്ഞിട്ട് കാര്യമില്ല. ബാബര്‍ അസം പോലെ ഒരു ലോകോത്തര താരത്തിനെതിരെ ലോകകപ്പില്‍ പന്തെറിയുന്നതും നെറ്റ്സില്‍ പരിശീലിക്കുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. നെറ്റ്സിലും സന്നാഹ മത്സരത്തിലും അദ്ദേഹം 100 ശതമാനം കായികക്ഷമതയോടെ പന്തെറിയണം. 115-120 കിലോമീറ്ററില്‍ പന്തെറിഞ്ഞിട്ട് കാര്യമില്ല. ഞാനാണ് ക്യാപ്റ്റനെങ്കില്‍ ടീമില്‍ കളിപ്പിക്കില്ല.'- ഗംഭീര്‍ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 17, 2021 7:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Ricky Ponting |പരിശീലകനായി ബിസിസിഐ ആദ്യം പരിഗണിച്ചത് ഓസീസ് ഇതിഹാസത്തെ; താരം ഓഫര്‍ നിരസിച്ചു