TRENDING:

പാകിസ്ഥാന്റെ യൂ-ടേൺ; ICCക്ക് ഒഴിവായത് 1460 കോടിയുടെ നഷ്ടം; പാകിസ്ഥാന് വമ്പൻ പിഴയും

Last Updated:

ബഹിഷ്കരണവുമായി മുന്നോട്ട് പോയിരുന്നെങ്കിൽ പാകിസ്ഥാന് വലിയ പിഴ നൽകേണ്ടി വരുമായിരുന്നു. ഐസിസി വിലക്കും നേരിടേണ്ടി വരുമായിരുന്നു‌

advertisement
ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്താൻ പിന്മാറിയതോടെ ഒഴിവായത് കോടികളുടെ നഷ്ടം. ഇന്ത്യ സന്ദർശിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാൻ സർക്കാർ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ഐസിസിയുടെയും (ICC) മറ്റ് ക്രിക്കറ്റ് ബോർഡുകളുടെയും ശക്തമായ സമ്മർദത്തെത്തുടർന്ന് തിങ്കളാഴ്ച പാകിസ്താൻ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞു.
ഇന്ത്യ-പാകിസ്ഥാൻ
ഇന്ത്യ-പാകിസ്ഥാൻ
advertisement

ഇതും വായിക്കുക: ടി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചത് എന്ത്?

സാമ്പത്തിക ആഘാതം

ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ICC) ഏകദേശം 1460 കോടി രൂപ (174 ദശലക്ഷം ഡോളർ) വരുമാന നഷ്ടം ഉണ്ടാകുമായിരുന്നു. ബ്രോഡ്കാസ്റ്റർമാർ, ടിക്കറ്റ് വരുമാനം, സ്പോൺസർഷിപ്പുകൾ എന്നിവയിലൂടെ ലഭിക്കേണ്ട തുകയാണിത്. പാകിസ്ഥാന്റെ പിന്മാറ്റത്തോടെ കൊളംബോയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലും വൻ വർധനവുണ്ടായി. മുംബൈ-കൊളംബോ യാത്രാ നിരക്ക് 60,000 രൂപ വരെയായി ഉയർന്നു.

advertisement

ഇതും വായിക്കുക: ടി20 ലോകകപ്പ്: നമീബിയക്കെതിരായ മത്സരത്തിന് മുൻപ് ഇന്ത്യൻ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്

മദൻ ലാലിന്റെ പ്രതികരണം

പാകിസ്ഥാന്റെ ഈ മലക്കംമറിച്ചിലിനെ മുൻ ഇന്ത്യൻ താരം മദൻ ലാൽ വിമർശിച്ചു. ബഹിഷ്കരണവുമായി മുന്നോട്ട് പോയിരുന്നെങ്കിൽ പാകിസ്ഥാന് വലിയ പിഴ നൽകേണ്ടി വരുമായിരുന്നുവെന്നും ഐസിസി വിലക്ക് നേരിടേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "സാമ്പത്തിക നഷ്ടവും വിലക്കും ഭയന്നാണ് പാകിസ്ഥാൻ ഇപ്പോൾ നിലപാട് മാറ്റിയത്. ഇന്ത്യക്കെതിരെ കളിക്കാൻ തീരുമാനിച്ചത് അവർ എടുത്ത ശരിയായ തീരുമാനമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The highly anticipated India vs Pakistan clash in the ICC Men’s T20 World Cup 2026 is back on track after the Pakistan government reversed its decision to boycott the match. Initially, Pakistan announced a boycott of the February 15 fixture in Colombo as a show of solidarity with Bangladesh, who were removed from the tournament for refusing to tour India. Following intense negotiations and pressure from the ICC, Pakistan relented on Monday.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
പാകിസ്ഥാന്റെ യൂ-ടേൺ; ICCക്ക് ഒഴിവായത് 1460 കോടിയുടെ നഷ്ടം; പാകിസ്ഥാന് വമ്പൻ പിഴയും
Open in App
Home
Video
Impact Shorts
Web Stories