TRENDING:

പോരടിച്ച് താരങ്ങളുടെ ഭാര്യമാര്‍; ശ്രീലങ്കന്‍ ക്രിക്കറ്റിന് മറ്റൊരു നാണക്കേട് കൂടി

Last Updated:

ലസിത് മലിംഗ, തിസര പെരേര എന്നീ താരങ്ങളുടെ ഭാര്യമാരാണ് സോഷ്യല്‍മീഡിയയില്‍ പരസ്പരം ഏറ്റുമുട്ടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊളംബോ: തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറാനാകാതെ ഉഴലുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കി താരങ്ങളുടെ ഭാര്യമാരുടെ വാക്‌പോര്. ലങ്കയുടെ നായകന്മാരും പ്രധാന താരങ്ങളുമായ ലസിത് മലിംഗ, തിസര പെരേര എന്നീ താരങ്ങളുടെ ഭാര്യമാരാണ് സോഷ്യല്‍മീഡിയയില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. സംഭവം രാജ്യത്ത് ചര്‍ച്ചയായതോടെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തിസര പെരേര ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയച്ചു.
advertisement

തങ്ങള്‍ സമൂഹ മധ്യത്തില്‍ അപഹാസ്യരാകുന്നെന്ന് കാട്ടിയാണ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പെരേര ലങ്കന്‍ ക്രിക്കറ്റ് സമിതി ചെയര്‍മാന്‍ ആഷ്‌ലി ഡി സില്‍വയ്ക്ക് കത്തയച്ചത്. ലങ്കന്‍ ഏകദിന ടീമിന്റെ നായകനായ മലിംഗയുടെ ഭാര്യ ടാനിയയാണ് സോഷ്യല്‍മീഡിയ പോരിന് തുടക്കമിടുന്നത്. ഇതിനു മറുപടിയുമായി മുന്‍ നായകനായ പെരേരയുടെ ഭാര്യ ഷെരാമി പെരേരയും രംഗത്ത് വരികയായിരുന്നു.

Also Read: 2020 ടി20 ലോകകപ്പ്: ഫിക്‌സ്ചര്‍ പുറത്തുവിട്ട് ഐസിസി; ഇന്ത്യയുടെ ഗ്രൂപ്പ് പോരാട്ടം ഈ ടീമുകളോട്

advertisement

'ടീമില്‍ സ്ഥാനം നിലനിര്‍ത്താനും ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുപിടിക്കാനും ടീമിലെ ഒരംഗം ശ്രീലങ്കന്‍ കായികമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നായിരുന്നു' ടാനിയ ഫേസ്ബുക്കില്‍ കുറിച്ചത്. താരങ്ങളുടെ ആരുടെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും പാണ്ടയുടെ ചിത്രവും ഇതിനോടൊപ്പം പേസ്റ്റ് ചെയ്തിരുന്നു. പെരേരയുടെ വിളിപ്പേരാണ് പാണ്ട എന്നത്.

Dont Miss: ഐപിഎല്‍ വാതുവെയ്പ്പ്: വിലക്ക് അഞ്ചു വര്‍ഷമായി ചുരുക്കാന്‍ ശ്രീശാന്തിന് വാദിക്കാമെന്നു സുപ്രീംകോടതി 

ഇതോടെ വിമര്‍ശനത്തിന് മറുപടിയുമായെത്തിയ ഷെരാമി 'സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെ'ന്ന് മറുപടി നല്‍കുകയയിരുന്നു. താരങ്ങളുടെ ഈഗോ പ്രശനവും ടീമിന്റെ തുടര്‍ തോല്‍വികളും തലവേദനയാകുന്നതിനിടെയാണ് ലങ്കന്‍ ബോര്‍ഡിനു മുന്നില്‍ താരങ്ങളുടെ ഭാര്യമാരുടെ പരാതിയും എത്തുന്നത്. ന്യൂസിലന്‍ഡില്‍ ഏകദിന ടി20 പരമ്പരകള്‍ നഷ്ടപ്പെട്ട ശ്രീലങ്ക ഓസീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലും പരാജയപ്പെട്ടിരിക്കുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
പോരടിച്ച് താരങ്ങളുടെ ഭാര്യമാര്‍; ശ്രീലങ്കന്‍ ക്രിക്കറ്റിന് മറ്റൊരു നാണക്കേട് കൂടി