ദുബായ്: അടുത്തവര്‍ഷം ഓസീസില്‍ നടക്കുന്ന ഐസിസി ടി20 വേള്‍ഡ് കപ്പിന്റെ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പുറത്തുവിട്ടു. രണ്ടു ഗ്രൂപ്പുകളിലായാണ് കുട്ടിക്രിക്കറ്റിന്റെ ലോകപോരാട്ടത്തിന്റെ പ്രാഥമിക മത്സരങ്ങള്‍ നടക്കുക. വനിത ലോകകപ്പും ഇതേ വേദികളില്‍ വെച്ച് നടുക്കുമെന്ന പ്രത്യേകതയുമുണ്ട് വരാന്‍ പോകുന്ന ലോകകപ്പിന്.
ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ടുവരെ 23 മത്സരങ്ങളാണ് വനിതകളുടെ ലോകകപ്പ് പോരാട്ടത്തില്‍ നടക്കുക. സിഡ്നിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഓസീസ് ഇന്ത്യയുമായി ഏറ്റമുട്ടും. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് പുരുഷന്മാരുടെ ലോകകപ്പ് പോരാട്ടങ്ങള്‍ അരങ്ങേറുക. ഉദ്ഘാടന മത്സരത്തില്‍ ലോക ഒന്നാം നമ്പറായ പാകിസ്താനുമായി ഓസീസാണ് ഏറ്റമുട്ടുന്നത്.
Also Read: ഐപിഎല്‍ വാതുവെയ്പ്പ്: വിലക്ക് അഞ്ചു വര്‍ഷമായി ചുരുക്കാന്‍ ശ്രീശാന്തിന് വാദിക്കാമെന്നു സുപ്രീംകോടതി
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന് എന്നീ ടീമുകളോടൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യന്‍ പുരുഷ ടീം ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കൊപ്പം ക്വാളിഫയര്‍ കളിച്ചെത്തുന്ന രണ്ടു ടീമുകളും ഗ്രൂപ്പില്‍ ഇടംനേടും. ഗ്രൂപ്പ് ഒന്നില്‍ പാകിസ്താന്, ഓസ്ട്രേലിയ, വിന്‍ഡീസ്, ന്യൂസിലന്‍ഡ് എന്നീ ടീമുകളും ക്വാളിഫയര്‍ കളിച്ചെത്തുന്ന രണ്ടുടീമുകളുമാണ് പോരാടുക.
Also Read: 'ടി20 കൈവിടില്ല'; കുട്ടി ക്രിക്കറ്റില്‍ തിരിച്ചടിക്കാന്‍ 14 അംഗ സംഘത്തെ പ്രഖ്യാപിച്ച്
വനിത ലോകകപ്പില്‍ ഓസീസ്, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്. വനിതാ ലോകകപ്പിന്റെ സെമി മത്സരങ്ങള്‍ മാര്‍ച്ച് അഞ്ചിനും ഫൈനല്‍ മാര്‍ച്ച് എട്ടിനുമാണ് നടക്കുക. പുരുഷ ലോകകപ്പിന്റെ സെമി പോരാട്ടങ്ങള്‍ നവംബര്‍ 11 നും 12 നും കലാശ പോരാട്ടം നവംബര്‍ 15നും നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, Icc womens t20, ICC Womens World T20, Indian cricket, അന്താരാഷ്ട്ര ക്രിക്കറ്റ്, ക്രിക്കറ്റ്, ക്രിക്കറ്റ് വാർത്ത