പാര്‍ട്ടിയ്ക്ക് ശേഷം താരം തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് ഒരു യുവതിയുടെ പരാതി. താരം തന്നെ പീഡിപ്പിച്ചെന്ന പരാതിയാണ് മറ്റൊരു യുവതി ഉന്നയിച്ചിരിക്കുന്നത്. മൂന്നാമത്തെയാള്‍ താരവുമായി ധാരണയിലെത്തിയിരുന്നെന്നും എന്നാല്‍ ആ ആരോപണത്തിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തതയില്ലെന്നും അഭിഭാഷക പറയുന്നു.
'മയോര്‍ഗയുടേതിനു സമാനമായ ആരോപണവുമായി ഒരു യുവതി എന്നെ ഫോണ്‍വിളിക്കുകയായിരുന്നു. ഞാന്‍ ഈ ആരോപണങ്ങള്‍ പരിശോധിച്ച് വരികയാണ്' സ്‌റ്റെവാള്‍ പറഞ്ഞു.
advertisement
റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് താരം ചേക്കേറിയതിനു പിന്നാലെയാണ് പീഡനാരോപണങ്ങള്‍ പുറത്തുവരുന്നത്. മയോര്‍ഗയുടെ ആരോപണങ്ങള്‍ നിഷേധിച്ച് താരം നേരത്തെ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാന്‍ അവര്‍ ശ്രമിക്കുകയാണെന്നുമായിരുന്നു താരം ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പറഞ്ഞത്.
മയോര്‍ഗയുടെ പരാതി ലാസ് വെഗാസ് പൊലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം താരത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പിനെയും ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. താരവുമായി ഒരു ബില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ട നൈക്കി സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
