ധോണി ഭായി അത് പറഞ്ഞപ്പോള്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല; ഒരിക്കലും മറക്കാന്‍ കഴിയില്ല; ഏഷ്യാകപ്പിലെ ആ നിമിഷത്തെക്കുറിച്ച് ഖലീല്‍

Last Updated:
ന്യൂഡല്‍ഹി: ഏഷ്യാകപ്പില്‍ ഇന്ത്യ ജേതാക്കളായ വാര്‍ത്തയ്‌ക്കൊപ്പം ദേശീയ മാധ്യമങ്ങളില്‍ വന്ന ചിത്രം യുവതാരം ഖലീല്‍ അഹമ്മദ് ചാമ്പ്യന്മാരുടെ ട്രോഫിയുമായി നില്‍ക്കുന്നതായിരുന്നു. രോഹിത്തില്‍ നിന്ന് ഖലില്‍ ട്രോഫി ഏറ്റുവാങ്ങുമ്പോള്‍ അമ്പാട്ടി റായിഡു ഉള്‍പ്പെടെയുള്ള താരങ്ങള്‍ അതിലേക്ക് നോക്കി നില്‍ക്കുന്നതും ചിത്രത്തില്‍ വ്യക്തമായിരുന്നു.
ആ നിമിഷം പിറന്ന കഥയെക്കുറിച്ച് ഒടുവില്‍ ഖലീല്‍ അഹമ്മദ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ് തന്റെ കൈയ്യില്‍ ട്രോഫി കിട്ടാനുള്ള കാരണമെന്നാണ് ഖലീല്‍ പറയുന്നത്.
'ധോണി ഭായ് രോഹിത് ശര്‍മയോട് എനിക്ക് ട്രോഫി കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം എനിക്ക് അത് നല്‍കുകയും ചെയ്തു. ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരം ഞാനായിരുന്നു. എന്റെ അരങ്ങേറ്റ പരമ്പരയും. എനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു അത്.' ഖലീല്‍ ടൈംസ്ഓഫ്ഇന്ത്യ.കോമിനോട് പറഞ്ഞു.
advertisement
'ധോണി ഭായിയും രോഹിതും ട്രോഫി ഏറ്റുവാങ്ങാന്‍ എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല. ആ നിമിഷം ഒരിക്കലും മറക്കാന്‍ കഴിയുകയില്ല.' താരം പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ധോണി ഭായി അത് പറഞ്ഞപ്പോള്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല; ഒരിക്കലും മറക്കാന്‍ കഴിയില്ല; ഏഷ്യാകപ്പിലെ ആ നിമിഷത്തെക്കുറിച്ച് ഖലീല്‍
Next Article
advertisement
ഒറ്റപ്പാലം പൂളക്കുണ്ടിൽ ബിജെപിക്ക് പൂജ്യം വോട്ട്; വിജയിച്ചത് മുസ്ലീം ലീഗ്
ഒറ്റപ്പാലം പൂളക്കുണ്ടിൽ ബിജെപിക്ക് പൂജ്യം വോട്ട്; വിജയിച്ചത് മുസ്ലീം ലീഗ്
  • പാലക്കാട് ഒറ്റപ്പാലം നഗരസഭയിലെ പൂളക്കുണ്ട് വാർഡിൽ ബിജെപിക്ക് ഒരു വോട്ടും ലഭിക്കാതെ പൂജ്യം ആയി

  • മുസ്ലിം ലീഗ് സ്ഥാനാർഥി മുഹമ്മദ് ഫാസി 710 വോട്ടോടെ വിജയിച്ചു, സിപിഎം സ്ഥാനാർഥിക്ക് 518 വോട്ട്

  • ഒറ്റപ്പാലം നഗരസഭയിൽ 12 അംഗങ്ങളുള്ള ബിജെപി രണ്ടാം കക്ഷിയും, സിപിഎം ഒന്നാം കക്ഷിയാണ്

View All
advertisement