മത്സത്തിനിടെ ഇരു താരങ്ങളും കോര്‍ത്തതോടെ അമ്പയര്‍ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ തീര്‍ത്തത്. മത്സരത്തില്‍ ഓസീസ് ജയിച്ചതോടെ ഇരു ടീം അംഗങ്ങളും കൈകൊടുക്കുന്ന നേരത്തും വിരാട് പെയിനോട് പെരുമാറിയ രീതി ചര്‍ച്ചയായിരുന്നു. മുഖത്ത് നോക്കാതെയായിരുന്നു കോഹ്‌ലി പെയ്‌നിന് കൈ നല്‍കിയത്. എന്നാല്‍ ഇതൊക്കെ കളിയുടെ ഭാഗമാണെന്നും കളിക്കളത്തില്‍ വിരാടുമായള്ള വാക്കുതര്‍ക്കം താന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും ആസ്വദിക്കുന്നുണ്ടെന്നുമാണ് പെയ്ന്‍ പറയുന്നത്.
Also Read: ഭാര്യയെ പുകഴ്ത്തുന്നവര്‍ സൂക്ഷിക്കുക; വിരാട് കോഹ്‌ലിക്ക് പറ്റിയതെന്ത്?
advertisement
'കുറച്ചുകാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന സമയത്ത് കോഹ്‌ലിയുടെ മത്സരങ്ങള്‍ കാണാനായിരുന്നു എനിക്കിഷ്ടം. കളിക്കളത്തില്‍ മുഖാമുഖം വരുമ്പോഴുള്ള നിമിഷങ്ങള്‍ ഞാന്‍ ആസ്വദിക്കുകയാണ്' പെയ്ന്‍ പറയുന്നു. കോഹ് ലിയുടെ പ്രൊഫഷണലിസമാണ് താരത്തിന്റെ ഇത്തരത്തിലുള്ളപ്രകടനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Dont Miss: ലഹരി ഉപയോഗം കൂടി; സൂപ്പര്‍ താരത്തിന് അനിശ്ചിതകാല വിലക്ക്
'അദ്ദേഹം കളിക്കുന്ന രീതി എനിക്ക് ഏറെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല. പക്ഷേ എപ്പോഴും ആരാധന തോന്നിയിട്ടുണ്ട്. അത് കളിയുടെ സ്റ്റൈല്‍ മാത്രമല്ല, കളിക്കളത്തിലെ സമീപനം കൊണ്ട് കൂടിയാണ്.' മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പെയ്ന്‍.