ലഹരി ഉപയോഗം കൂടി; സൂപ്പര്‍ താരത്തിന് അനിശ്ചിതകാല വിലക്ക്
Last Updated:
മിലാന്‍: സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ഇന്റര്‍മിലാന്‍ മിഡ്ഫീല്‍ഡര്‍ റഡ്ജ നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക്. ഈ വര്‍ഷം ജൂണില്‍ ടീമിലെത്തിയ താരത്തെയാണ് ഹരി വസ്തുക്കളുടെ ഉപയോഗം കൂടുതലായതിനെത്തുടര്‍ന്ന് ക്ലബ്ബ് അധികൃതര്‍ വിലക്കിയത്. റോമയില്‍ നിന്നായിരുന്നു ബെല്‍ജിയം താരം ഇന്ററിലെത്തുന്നത്.
ഇന്ററിനായി സീസണില്‍ മികച്ച പ്രകടനം താരം കാഴ്ചവെച്ചിരുന്നു. രണ്ടു ഗോളുകളും താരത്തിന്റെ പേരിലുണ്ട്. ക്ലബ്ബ് പ്രസ്്താവനയിലൂടെയാണ് നൈന്‍ഗോളാനെ വിലക്കിയ കാര്യം പുറത്തുവിടുന്നത്. 'സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ താരത്തെ ഫുട്‌ബോളില്‍ നിന്ന് വിലക്കുകയാണെന്നാണ്' പ്രസ്താവനയില്‍ പറയുന്നത്. കുറച്ച മത്സരങ്ങളില്‍ പുറത്തിരുത്തിയ ശേഷം താരത്തെ ടീമിനൊപ്പം ചേര്‍ക്കാനാകും ക്ലബ്ബ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: ഭാര്യയെ പുകഴ്ത്തുന്നവര്‍ സൂക്ഷിക്കുക; വിരാട് കോഹ്‌ലിക്ക് പറ്റിയതെന്ത്?
നേരത്തെയും മാരകമായ ലഹരി വസ്തുക്കള്‍ താരം പുകയ്ക്കുന്നെന്ന ആരോപണം നൈന്‍ഗോളന് എതിരെ ഉയര്‍ന്നിട്ടുണ്ട്. ഇക്കാരണത്താല്‍ ബെല്‍ജിയത്തിന്റെ ലോകകപ്പ് ടീമില്‍ നിന്നും താരത്തെ പുറത്താക്കിയിരുന്നു. സ്ഥിരമായി ട്രെയിനിങ്ങിന് താമസിച്ച് എത്തുന്നതും ഇന്റര്‍മിലാന്‍ ക്യാമ്പില്‍ ചര്‍ച്ചയാണ്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2018 2:07 PM IST