ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 83.50 എന്ന യോഗ്യതാ മാര്‍ക്ക് മറികടന്നായിരുന്നു താരത്തിന്റെ ഫൈനൽ റൗണ്ട് പ്രവേശനം. ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്ററാണ് താരം എറിഞ്ഞത്. യോഗ്യതാ റൗണ്ടിൽ നീരജ് മത്സരിക്കുന്ന ഗ്രൂപ്പ് എയിൽ താരത്തിന്റേത് തന്നെയാണ് ഏറ്റവും മികച്ച ദൂരം. ഇന്ത്യക്ക് വേണ്ടി ഏഷ്യൻ ഗെയിംസിലും ഗോൾഡ്‌കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ താരം കൂടിയാണ് നീരജ് ചോപ്ര. താരത്തിന്റെ അരങ്ങേറ്റ ഒളിമ്പിക്സ് ആണ് ടോക്യോയിലെത്.
advertisement
ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്ക് കടന്ന് ഫൈനലില്‍ കടന്ന മറ്റൊരു താരം ഫിന്‍ലാന്‍ഡിന്റെ ലാസ്സി എറ്റലാറ്റലോ ആണ്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബി മത്സരം അല്പ സമയത്തിനകം നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ശിവ്പാൽ സിങ് ഇതിൽ ഇറങ്ങുന്നുണ്ട്. ഫൈനല്‍ ഓഗസ്റ്റ് ഏഴിന് നടക്കും.
അതേസമയം, വനിതകളുടെ ജാവലിന്‍ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി ഇന്നലെ ഫൈനല്‍ റൗണ്ടില്‍ കടക്കാതെ പുറത്തായിരുന്നു.
Also read- Tokyo Olympics | ടോക്യോയില്‍ നിന്ന് വെങ്കലവുമായി പി വി സിന്ധു നാട്ടില്‍ തിരിച്ചെത്തി
ഇന്ത്യയുടെ ഇന്നത്തെ മറ്റു മത്സരങ്ങൾ:
ഗോള്‍ഫ്
അദിതി അശോക് - റൗണ്ട് 1 - രാവിലെ 5.55 മുതല്‍
ദിക്ഷ ദാഗർ - റൗണ്ട് 1 - രാവിലെ 7.30 മുതല്‍
ബോക്സിംഗ്
ലവ്‌ലിന ബോർഗോഹെയ്ൻ - വനിതകളുടെ 69 കിലോ വിഭാഗം - സെമി ഫൈനൽ - രാവിലെ 11
ഹോക്കി
വനിതകൾ - ഇന്ത്യ vs അർജന്റീന - സെമി ഫൈനൽ - വൈകീട്ട് 3.30
ഗുസ്തി
രവി കുമാർ - പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കിലോ വിഭാഗം - റൗണ്ട് ഓഫ് 16
അൻഷു മാലിക് - വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോ വിഭാഗം - റൗണ്ട് ഓഫ് 16
ദീപക് പൂനിയ - പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 86 കിലോ വിഭാഗം - റൗണ്ട് ഓഫ് 16