TRENDING:

'തീരുമാനം സ്വാഗതം ചെയ്യുന്നു; പക്ഷേ നേരത്തേ എടുക്കേണ്ടിയിരുന്നു'; ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ടതിൽ പ്രതികരിച്ച് അത്‍ലറ്റുകൾ

Last Updated:

വളരെ വൈകിയാ​ണെങ്കിലും ​ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുടെ കിരണമാണതെന്നും ഗീത ഫോഗട്ട് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷ​ന്‍റെ പുതിയ ഭരണസമിതിയെ സസ്​പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയത്തിൻറെ തീരുമാനത്തെ സ്വാഗതം ചെയ്ത് അത്‍ലറ്റുകൾ. എന്നാൽ കായിക മന്ത്രാലയം തീരുമാനം കുറച്ച് നേരത്തേ എടുക്കേണ്ടിയിരുന്നുവെന്നും താരങ്ങൾ വ്യക്തമാക്കി. കായികതാരങ്ങൾ പത്മശ്രീ ഉപേക്ഷിക്കുകയോ തിരികെ നൽകുകയോ ചെയ്യുന്നതായി പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കുന്നതിനുപകരം, കായിക സംഘടനയുടെ നിയമങ്ങൾ ലംഘിച്ചതിന് ഡബ്ല്യു.എഫ്‌.ഐക്കെതിരെ കേന്ദ്രം നേരത്തേ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും താരങ്ങൾ വ്യക്തമാക്കി. ലൈംഗികാതി​ക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിന്റെ കീഴിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡബ്ല്യു.എഫ്‌.ഐ അണ്ടർ 15, അണ്ടർ 20 മത്സരം നടത്തുമെന്ന് ഗുസ്തി താരങ്ങളെ പോലും അറിയിക്കാതെ തിടുക്കപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു. ഇത് ഡബ്ല്യു.എഫ്‌.ഐയുടെ ഭരണഘടന​യുടെ ലംഘനമാണ്.
advertisement

Also read-താരങ്ങളുടെ പ്രതിഷേധം; ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു

ഗുസ്തിതാരങ്ങൾക്ക് നീതി കിട്ടുമെന്ന കാര്യത്തിൽ പ്രതീക്ഷയു​ണ്ടെന്ന് ഒളിമ്പിക്സ് ജേതാവും ഗുസ്തി താരവുമായ ഗീത ഫോഗട്ട് എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു. ''ഇപ്പോൾ കായിക മന്ത്രാലയം പുതിയ ഗുസ്തി​ ഫെഡറേഷനെ സസ്​പെൻഡ് ചെയ്തിരിക്കുന്നു. വളരെ വൈകിയാ​ണെങ്കിലും ​ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുടെ കിരണമാണത്.''ഗീത ഫോഗട്ട് പറഞ്ഞു.

ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിംഗും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ കേന്ദ്രത്തിന് വളരെ നേരത്തേ തന്നെ ഡബ്ല്യു.എഫ്‌.ഐക്കെതിരെ നടപടിയെടുക്കാമായിരുന്നുവെന്ന് പ്രതികരിച്ചു.എക്സ് പ്ലാറ്റ്ഫോമിലായിരുന്നു താരത്തിന്റെ പ്രതികരണം.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'തീരുമാനം സ്വാഗതം ചെയ്യുന്നു; പക്ഷേ നേരത്തേ എടുക്കേണ്ടിയിരുന്നു'; ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ടതിൽ പ്രതികരിച്ച് അത്‍ലറ്റുകൾ
Open in App
Home
Video
Impact Shorts
Web Stories