താരങ്ങളുടെ പ്രതിഷേധം; ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു
- Published by:Arun krishna
- news18-malayalam
Last Updated:
ബ്രിജ് ഭൂഷണ്‍ സിങ്ങിന്‍റെ അനുയായി ആയ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെയാണ് സസ്പെൻഡ് ചെയ്തത്.
ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ബ്രിജ് ഭൂഷണ്‍ സിങ്ങിന്‍റെ അനുയായി ആയ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെയാണ് സസ്പെൻഡ് ചെയ്തത്. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും റദ്ദാക്കിയിട്ടുണ്ട്. സുതാര്യതയും മറ്റ് പ്രശ്നങ്ങളും കണക്കിലെടുത്താണ് നടപടി. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായികതാരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാർ നീക്കം.
അണ്ടർ 15, അണ്ടർ 20 ദേശീയ മത്സരങ്ങൾ ഗോണ്ടയിൽ നടക്കുമെന്ന് പുതുതായി നിയുക്ത ഫെഡറേഷന്‍ പ്രസിഡന്റ് സഞ്ജയ് സിങ്ങ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.
ലൈംഗിക പീഡനാരോപണം നേരിടുന്ന മുന്‍ പ്രസിഡന്‍റ് ബ്രിജ്ഭൂഷണ്‍ സിങ്ങിന്‍റെ വിശ്വസ്തൻ അധ്യക്ഷനായതില്‍ പ്രതിഷേധിച്ച് ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ഒളിപ്യന്‍ ബജ്‌രങ് പുനിയ ഉൾപ്പെടെയുള്ള താരങ്ങൾ സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ 47 ൽ 40 വോട്ടുകളും സ്വന്തമാക്കിയാണ് സഞ്ജയ് സിങ് വിജയിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 24, 2023 12:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
താരങ്ങളുടെ പ്രതിഷേധം; ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു