എന്നാല്‍ ഇതിനു മുമ്പും രണ്ട് ഇന്ത്യന്‍ നായകര്‍ ഓസീസ് മണ്ണില്‍ കിരീടം ഉയര്‍ത്തിയിട്ടുണ്ട്. 1985 ലും 2008 ലുമായിരുന്നു ഇത്. ഇത്തവണത്തെ ഏകദിന പരമ്പരയില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മഹേന്ദ്ര സിങ് ധോണിയായിരുന്നു 2008 ല്‍ ഓസീസില്‍ ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കിയത്. ഏകദിന ഫോര്‍മാറ്റില്‍ തന്നെയാണ് കളിയെങ്കിലും ശ്രീലങ്ക കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റായിരുന്നു അത്.
Also Read: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ജീവനുവേണ്ടി പൊരുതുന്നു; സഹായം തേടി ഭാര്യ
advertisement
റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, ആന്‍ഡ്രു സൈമണ്‍സ്, ഹസി, ബ്രെട്ട് ലീ, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയ വന്‍ താരങ്ങള്‍ അടങ്ങിയ ടീമിനെ തകര്‍ത്താണ് ധോണിയും സംഘവും അന്ന് കപ്പുയര്‍ത്തിയത്. അന്നും ധോണിയുടെ പ്രകടനമായിരുന്നു ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്.
Also Read: 'കിടിലന്‍ നൃത്തച്ചുവടുകളുമായി പേര്‍ളിഷ്'; താരങ്ങളുടെ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു
അതിനും മുമ്പ് 1985 ല്‍ സുനില്‍ ഗവാസ്‌കറും സംഘവും ഓസീസ് മണ്ണില്‍ ഏകദിന ടൂര്‍ണ്ണമെന്റില്‍ കിരീടം ചൂടിയിരുന്നു. ഏഴു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ പാകിസ്താനെയായിരുന്നു ഇന്ത്യ വീഴ്ത്തിയത്. ഇന്നത്തെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയായിരുന്നു അന്ന പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.