'കിടിലന്‍ നൃത്തച്ചുവടുകളുമായി പേര്‍ളിഷ്'; താരങ്ങളുടെ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു

Last Updated:

പേര്‍ളിയുടെ പാട്ടോടെ ആരംഭിക്കുന്ന വീഡിയോയ്ക്ക് 4.42 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്

തിരുവനന്തപുരം: ചലച്ചിത്ര ടെലിവിഷന്‍ താരങ്ങളായ പേര്‍ളിയുടെയും ശ്രീനിഷിന്റെയും പേര്‍ളി മാണിയുടെയും വിവാഹ നിശ്ചയ വീഡിയോയുടെ ഹൈലൈറ്റ്‌സ് വൈറലാകുന്നു. താരങ്ങളുയെയും കുടുംബാംഗങ്ങളുടെയും നൃത്തച്ചുവടുകളും നിശ്ചയത്തിന്റെ ചടങ്ങുകളുമാണ് വീഡിയോ നിശ്ചയത്തിന്റെ ഹൈലൈറ്റ്‌സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്നലെ യൂടൂബിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ 75,000 ത്തോളം പേരാണ് കണ്ടു കഴിഞ്ഞത്. പേര്‍ളിയുടെ പാട്ടോടെ ആരംഭിക്കുന്ന വീഡിയോയ്ക്ക് 4.42 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് പേര്‍ളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്.
Also Read: സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയില്‍ എത്തുന്നു
100 ദിവസം ഒന്നിച്ചു താമസിക്കുന്ന പരിപാടിയില്‍ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങുന്ന കാത്തിരിപ്പിനാണ് വിവാഹ നിശ്ചയത്തോടെ തിരശീല വീണത്. ഷോ കഴിഞ്ഞാല്‍ ഇവര്‍ ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് പേര്‍ളിയും ശ്രീനിഷും ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
'കിടിലന്‍ നൃത്തച്ചുവടുകളുമായി പേര്‍ളിഷ്'; താരങ്ങളുടെ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement