ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ജീവനുവേണ്ടി പൊരുതുന്നു; സഹായം തേടി ഭാര്യ

46 കാരനായ മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ കരളിനാണ് വാഹനപകടത്തില്‍ പരുക്കേറ്റത്

cricketnext
Updated: January 20, 2019, 7:24 PM IST
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ജീവനുവേണ്ടി പൊരുതുന്നു; സഹായം തേടി ഭാര്യ
jacob martin
  • Cricketnext
  • Last Updated: January 20, 2019, 7:24 PM IST IST
  • Share this:
ന്യൂഡല്‍ഹി: വാഹനപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഡിസംബര്‍ 28 മുതല്‍ വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുകയാണ് കുടുംബം.

46 കാരനായ മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ കരളിനാണ് വാഹനപകടത്തില്‍ പരുക്കേറ്റത്. ചികിത്സ ചെലവ് താങ്ങാന്‍ കഴിയാതെ ഭാര്യ ബിസിസിഐ ഉള്‍പ്പെടെയുള്ളവരോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അടിയന്തിര ധനസഹായമായി ക്രിക്കറ്റ് ബോര്‍ഡ് 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

Also Read: 'കിടിലന്‍ നൃത്തച്ചുവടുകളുമായി പേര്‍ളിഷ്'; താരങ്ങളുടെ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു

ബിസിസിഐയുടെയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെയും മുന്‍ സെക്രട്ടറിയായ സഞ്ജയ് പട്ടേലും താരത്തിനായ് സഹായം അഭ്യര്‍ത്ഥിച്ച രംഗത്തെത്തി. 'അപകട വാര്‍ത്തയറിഞ്ഞപ്പോള്‍ എനിക്ക് കഴിയുന്നവിധം ഞാന്‍ കുടുംബത്തെ സഹായിച്ചിരുന്നു. പലരോടും സംസാരിച്ചതിനനുസരിച്ച് കുറച്ച് രൂപയും സംഘടിപ്പിച്ചു. അഞ്ച് ലക്ഷം രൂപയോളം സംഘടിപ്പിക്കാന്‍ കഴിഞ്ഞു' പട്ടേല്‍ പറഞ്ഞു.

ആശുപത്രി ബില്‍ 11 ലക്ഷത്തിലധികമായെന്നും പൈസയടക്കാത്തതിനെത്തുടര്‍ന്ന് ഒരുഘട്ടത്തില്‍ ആശുപത്രി മരുന്ന് നല്‍കുന്നത് നിര്‍ത്തിവെച്ചെന്നും പറഞ്ഞ പട്ടേല്‍ ബിസിസിഐ പണം നല്‍കിയ ശേഷമാണ് മരുന്നുകള്‍ ലഭിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

Dont Miss:  മോശം പെരുമാറ്റം; 14 കാരന്‍ ക്രിക്കറ്റ് നായകന് 3 വര്‍ഷം വിലക്ക്2.70 ലക്ഷം രൂപയാണ് ബിസിസിഐ നിലവില്‍ നല്‍കിയതെന്നും കുടുംബം കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സഞ്ജയ് പട്ടേല്‍ പറഞ്ഞു. ഇന്ത്യന്‍ റയില്‍വേസിന്റെ ബാറ്റ്സ്മാനായിരുന്ന ജേക്കബ് മാര്‍ട്ടിന്‍ വിന്‍ഡീസിനെതിരെ 1999 ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. പത്ത് അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ താരം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. 138 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 9192 റണ്‍സും താരം നേടിയിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍