ലോകകപ്പിന് ശേഷം കഴിഞ്ഞ ആഴ്ചയോടെയാണ് യൂറോപ്പിലെ ലീഗ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചത്. സ്പാനിഷ് ലീഗിൽ എസ്പ്യാളോനിനെതിരെ സമനിലയില്‍ കുരുങ്ങിയിരുന്നു. ഈ മത്സരത്തിലാണ് മത്തേയൂ മഞ്ഞയും ചുവപ്പുമായി 14 തവണ കാർഡ് ഉയർത്തിയത്. ഇരു ടീമിലേയും ഓരോ താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. കളിയില്‍ 1-1നാണ് ബാഴ്‌സ സമനില വഴങ്ങിയത്.
78ാം മിനിറ്റില്‍ സൂപ്പർതാരം ജോര്‍ദി ആല്‍ബയും 80ാം മിനിറ്റില്‍ വിനിഷ്യസ് സൗസയുമാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ഏഴാം മിനിറ്റില്‍ തന്നെ വല കുലുക്കി ബാഴ്‌സ ലീഡ് എടുത്തിരുന്നു. അലോന്‍സോയാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ഹൊസേലുവാണ് എസ്പ്യാനോളിനെ ഒപ്പം എത്തിച്ചത്.
Also Read- അർജന്റീന നെതർലന്റ്സ് മൽസരത്തിൽ മഞ്ഞ കാർഡുകളുടെ പെരുമഴ; ആരാണീ റഫറി?
രണ്ടാം പകുതിയിൽ ഇരു ടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്തതോടെയാണ് റഫറി കാർഡുകളുമായി രംഗത്തെത്തിയത്. എന്നാൽ ഇതിൽ ചില കാർഡുകൾ ഒഴിവാക്കാനാകുമായിരുന്നുവെന്ന് ഫുട്ബോൾ ആരാധകർ പറയുന്നു.