അര്‍ജന്റീന- നെതര്‍ലാന്റ് തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഏറെ ശ്രദ്ധ നേടി ആളാണ് അന്റോണിയോ മത്തേയു ലഹോസ് എന്ന റഫറി. മത്സരത്തിനിടെ നിരവധി തവണയാണ് അദ്ദേഹത്തിന് മഞ്ഞക്കാര്‍ഡ് ഉയര്‍ത്തേണ്ടി വന്നത്.
രണ്ട് അര്‍ജന്റീനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും അര്‍ജന്റീനയുടെ തന്നെ 8 കളിക്കാര്‍ക്കെതിരെയും ഏഴ് നെതര്‍ലാന്റ് താരങ്ങള്‍ക്കെതിരെയും ലഹോസ് മഞ്ഞകാര്‍ഡ് ഉയര്‍ത്തുകയായിരുന്നു (ഡംഫ്രീസിന് രണ്ട് മഞ്ഞക്കാര്‍ഡ് ഉണ്ട്).
സ്പാനിഷ് റഫറിക്കെതിരെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും രംഗത്തു വന്നിരുന്നു.മത്സരം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ആകെ ഉയര്‍ത്തിയ മഞ്ഞകാര്‍ഡുകളുടെ എണ്ണം 18 ആയി ഉയര്‍ന്നിരുന്നു.
അവസാനമായി ഏറ്റവും കൂടുതല്‍ മഞ്ഞകാര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട മത്സരമായിരുന്നു 2006 ല്‍ നടന്ന പോര്‍ച്ചുഗല്‍-നെതര്‍ലാന്റ് ലോകകപ്പ്. 16 മഞ്ഞകാര്‍ഡാണ് അന്ന് കളിയ്ക്കിടെ ഉയര്‍ന്നത്. അതിനെ മറികടന്ന മത്സരമായിരുന്നു കഴിഞ്ഞദിവസം നടന്നത്.
വളരെ പരിചയസമ്പന്നനായ വ്യക്തിയാണെങ്കിലും തന്റെ വിവാദമായ പല തീരുമാനങ്ങള്‍ കൊണ്ടും കുപ്രസിദ്ധനാണ് ലാഹോസ്.അതിന് ഉദാഹരണമാണ് ബാഴ്സലോണ- ഒസാസുന മത്സരം. ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണശേഷം നടന്ന മത്സരമായിരുന്നു അത്. അതുകൊണ്ട് തന്നെ കളിയ്ക്കിടെ മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടാണ് ലയണല്‍ മെസ്സി രംഗത്തെത്തിയത്. ആ മത്സരം നിയന്ത്രിച്ചിരുന്നത് ലാഹോസ് ആയിരുന്നു. ആദരാഞ്ജലിയുടെ പേരില്‍ തന്റെ ജഴ്സി അഴിച്ചുമാറ്റിയ മെസ്സിയുടെ പ്രവര്‍ത്തി വിമര്‍ശിച്ച ലഹോസ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത് വിവാദമായിരുന്നു.
2013-14 ലാലിഗയില്‍ ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിച്ചപ്പോള്‍ മെസ്സി നേടിയ ഗോൾഹോസ് നിരസിച്ചിരുന്നു. മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞതോടെ അത്ലറ്റിക്കോ കിരീടം ചൂടുകയും ചെയ്തു. എന്നാല്‍ പിന്നീട് ഗോള്‍ നിഷേധിച്ചത് തെറ്റായിപ്പോയി എന്ന് ക്ഷമാപണം നടത്തി ലഹോസ് രംഗത്തെത്തിയിരുന്നുവെന്ന് ടീമിന്റെ അന്നത്തെ അസിസ്റ്റന്റ് മാനേജര്‍ എല്‍വിയോ പൗലോറോസോ വെളിപ്പെടുത്തിയിരുന്നു.
Also read-‘ഈ ലോകകപ്പിൽ മെസി കരയുന്നത് എനിക്ക് കാണണം’; ബ്രസീൽ മുൻതാരം ഫ്രെഡ്
2017-18 ല്‍ ലിവര്‍പൂളിനെതിരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വിയോജിപ്പിന്റെ പേരില്‍ പെപ് ഗ്വാര്‍ഡിയോളയെ ലാഹോസ് പുറത്താക്കിയതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഇത്തവണ ലഹോസ് മഞ്ഞകാര്‍ഡ് നല്കിയ താരങ്ങള്‍
വാള്‍ട്ടര്‍ സാമുവല്‍ (31′) – അര്‍ജന്റീന കോച്ചിംഗ് സ്റ്റാഫ്
ജൂറിയന്‍ റ്റാടി (43′)
മാര്‍ക്കോസ് അക്യൂന (43′)
ക്രിസ്റ്റ്യന്‍ റൊമേറോ (45′)
വൗട്ട് വെഘോര്‍സ്റ്റ് (45+2′)
മെംഫിസ് ഡിപേ (76′)
ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് (76′)
സ്റ്റീവന്‍ ബെര്‍ഗൂയിസ് (88′)
ലിയാന്‍ഡ്രോ പരേഡുകള്‍ (89′)
ലയണല്‍ സ്കലോനി (90′) – അര്‍ജന്റീന മാനേജര്‍
ലയണല്‍ മെസ്സി (90+10′)
നിക്കോളാസ് ഒട്ടമെന്‍ഡി (90+12′)
സ്റ്റീവന്‍ ബെര്‍ഗ്വിജന്‍ (91′) – ET
ഗോണ്‍സാലോ മോണ്ടിയേല്‍ (109′) – ET
ജര്‍മ്മന്‍ പെസെല്ല (112′) – ET
ഡെന്‍സല്‍ ഡംഫ്രീസ് (128′) – PS
ഡെന്‍സല്‍ ഡംഫ്രീസ് (129′) – PS (രണ്ടാം മഞ്ഞ കാര്‍ഡ് ചുവപ്പിലേക്ക് മാറ്റി)
നോവ ലാങ് (129′) – പി.എസ്
അതേസമയം ആരാധകരെ മുള്‍മുനയില്‍ ആഴ്ത്തിയ മത്സരത്തിന് ശേഷം ഖത്തര്‍ ലോകകപ്പില്‍ സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന വിജയം നേടിയത്. 4-3 എന്ന സ്കോറിനാണ് ഓറഞ്ച് പടയെ മെസിയും കൂട്ടരും വീഴ്ത്തിയത്. നെതര്‍ലന്‍ഡിന്റെ ആദ്യ രണ്ട് കിക്കുകളും പാഴായപ്പോള്‍ അര്‍ജന്റീനയുടെ നാലാം കിക്കാണ് ലക്ഷ്യം കാണാതെ പോയത്. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മാസ്മരിക പ്രകടനമാണ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ വിജയത്തിന് നിര്‍ണായകമായത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
നിശ്ചിത സമയത്ത് അര്‍ജന്റീനയ്ക്കായി നഹ്വെല്‍ മൊളീന്യയും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ഗോളടിച്ചപ്പോള്‍ നെതര്‍ലാന്‍ഡ്സിനായി വൗട്ട് വെഗോര്‍സ്റ്റ് ഇരട്ട ഗോളുകള്‍ നേടി. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പെരെഡെസ്, ഗോണ്‍സാലോ മോണ്ടിയല്, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവര്‍ ഗോള്‍ നേടി. മറുവശത്ത് ടിയൂന്‍ കൂപ്പ്മെയ്നേഴ്സ്, വൗട്ട് വെഗോര്‍സ്റ്റ്, ലൂക്ക് ഡിയോങ് എന്നിവരുടെ ശ്രമങ്ങളും ലക്ഷ്യം കണ്ടു.
2014ലെ സെമിയുടെ തനി പകര്‍പ്പായിരുന്നു ഇത്തവണത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍. അന്നും ഓറഞ്ച് പടയെ ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന കീഴടക്കിയത്. സെമി ഫൈനലില്‍ ക്രൊയേഷ്യയാണ് മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.