തന്റെ കാര്യത്തില്‍ നടക്കുന്നത് ഇങ്ങിനെയല്ലെന്നും സെലക്ടര്‍മാര്‍ തന്നോട് കാര്യങ്ങള്‍ സംസാരിക്കാറുണ്ടെന്നുമാണ് യാദവ് പറയുന്നത്. ' കൃത്യമായ ആശയവിനിമയം നടക്കാറുണ്ട്. ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഞാന്‍ കളിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഒരു സ്പിന്നറെ കൂടുതലായി കളിപ്പിക്കാനായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. എന്നാല്‍ മഴപെയ്തതോടെ ടീം പദ്ധതികളെല്ലാം തകരുകയായിരുന്നു. അതില്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല. അവരുടെ തീരുമാനത്തില്‍ ചെറിയ പിശക് സംഭവിക്കുകയായിരുന്നു. പക്ഷേ അവരെന്നോട് കാര്യം പറഞ്ഞിരുന്നു. ഉമേഷിനെ ഒഴിവാക്കുന്നതല്ല ഒരു സ്പിന്നറെ കൂടുതല്‍ കളിപ്പിക്കുകയാണെന്ന്' ഉമേഷ് പറഞ്ഞു.
advertisement
നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിരുന്ന കരുണ്‍ നായരിന് ഒരു മത്സരത്തിലും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. വിന്‍ഡീസിനെതിരായ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തെ സ്‌ക്വാഡില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് ടീം സെലക്ഷനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. തന്നെ ടീമിലെടുക്കാത്തതിന്റെ കാരണം അറിയില്ലെന്ന് കരുണ്‍ പറഞ്ഞതോടെ വിവാദം കൊഴുക്കുകയായിരുന്നു.
ടെസ്റ്റിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം; കുല്‍ദീപിനെ തേടിയെത്തിയത് മറ്റൊരു റെക്കോര്‍ഡ്
ഇതിനു പിന്നാലെയാണ് തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം അറിയിച്ചില്ലെന്ന പ്രസ്താവനയുമായി മുരളി വിജയിയും രംഗത്തെത്തുന്നത്. എന്നാല്‍ താരങ്ങളുമായി സെലക്ടര്‍മാര്‍ സംസാരിക്കാറുണ്ടെന്നും കാരണങ്ങള്‍ അറിയിക്കാറുണ്ടെന്നുമായിരുന്നു മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ വിശദീകരണം.