'മടങ്ങിയെത്തുമോ'; വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങി റെയ്‌ന; ലക്ഷ്യമിടുന്നത് വിന്‍ഡീസിനെതിരായ ഏകദിന പരമ്പര
Last Updated:
ന്യൂഡല്‍ഹി: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. എന്നാല്‍ ഫോം നഷ്ടത്തിനെത്തുര്‍ന്ന് ടീമിനു പുറത്തായ താരത്തിനു പിന്നീട് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലായിരുന്നു റെയ്‌നക്ക് അവസാനമായി ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ ഭാഗ്യം ലഭിച്ചത്.
അമ്പാട്ടി റായ്ഡുവിന് കായികക്ഷമത തെളിയിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്നായിരുന്നു റെയ്‌നക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലേക്ക് ക്ഷണം വന്നത്. എന്നാല്‍ ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നേ റായിഡു കായികക്ഷമത വീണ്ടെടുത്തതോടെ റെയ്‌ന ടീമിനു പുറത്താവുകയും ചെയ്തു.
നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ നയിക്കുന്ന റെയ്‌ന ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണുള്ളത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറി നേടിയ താരം ദേശീയ ടീമിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ്. ടൂര്‍ണ്ണമെന്റെിന്റെ തുടക്കത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും തുടര്‍ച്ചയായ അര്‍ദ്ധ സെഞ്ച്വറികളോടെ താന്‍ ഫോമിലേക്കുയര്‍ന്നെന്ന് തെളിയിക്കുകയാണ് താരം.
advertisement
22, 1, 14* എന്നിങ്ങനെയായിരുന്നു താരത്തിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലെ സ്‌കോര്‍. എന്നാല്‍ ഫോമിലേക്കുയര്‍ന്ന താരം 53, 66, 52 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്തത്. ആറ് മത്സരങ്ങളില്‍ നിന്ന് 208 റണ്‍സ് സ്വന്തമാക്കാമനും താരത്തിനു കഴിഞ്ഞു. 266 ഏകദിനങ്ങളില്‍ ഇന്ത്യക്കായ് കളിച്ച താരമാണ് സുരേഷ് റെയ്‌ന.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 5:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മടങ്ങിയെത്തുമോ'; വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങി റെയ്‌ന; ലക്ഷ്യമിടുന്നത് വിന്‍ഡീസിനെതിരായ ഏകദിന പരമ്പര