ലേലത്തട്ടില്‍ വരുണ്‍ ചക്രവര്‍ത്തി എത്തിയപ്പോള്‍ തന്നെ എല്ലാ ടീമുകളും താരത്തിനായ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പണമെറിഞ്ഞുള്ള മത്സരത്തില്‍ പഞ്ചാബ് വിജയിക്കുകയായിരുന്നു. ഇത്തവണത്തെ ലേലത്തിലെ ഉയര്‍ന്ന തുകയാണ് യുവതാരത്തിന് ലഭിച്ചത്. നേരത്തെ ഇതേ തുകയ്ക്ക് ജയദേവ് ഉനദ്കടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.
Also Read: കോടികളുമായി ഉനദ്കട്; ഉയര്‍ന്ന തുകയ്ക്ക് വീണ്ടും രാജസ്ഥാനില്‍
അതേസമയം ഔള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കായും ഫ്രാഞ്ചൈസികള്‍ മത്സരിച്ചു. കൂറ്റനടിക്കാരനായ താരത്തിനായി ഡല്‍ഹിയും പഞ്ചാബും മുംബൈയും രംഗത്തെത്തിയതോടെ മൂല്യം ഉയരുകയായിരുന്നു. ഒടുവില്‍ 5 കോടി നല്‍കി ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്.
advertisement
Also Read: യുവരാജിനെ ആര്‍ക്കും വേണ്ട; അക്‌സറിന് അഞ്ച് കോടി
മുഹമ്മദ് ഷമിയെ 4.8 കോടി രൂപയ്ക്ക് കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. വരുണ്‍ ആരോണിനെ 2.4 കോടിയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍, മോഹിത് ശര്‍മയെ 5 കോടി നല്‍കി ചെന്നൈ ടീമിലേക്ക് തിരികെയെത്തിച്ചു.