കോടികളുമായി ഉനദ്കട്; ഉയര്‍ന്ന തുകയ്ക്ക് വീണ്ടും രാജസ്ഥാനില്‍
കോടികളുമായി ഉനദ്കട്; ഉയര്‍ന്ന തുകയ്ക്ക് വീണ്ടും രാജസ്ഥാനില്‍
Last Updated :
Share this:
ജയ്പൂര്‍: കഴിഞ്ഞ സീസണിലെ വിലകൂടിയ ഇന്ത്യന്‍ താരമായ ജയദേവ് ഉനദ്കടിന് ഇത്തവണയും കോടികള്‍. 8.4 കോടി രൂപ നല്കി രാജസ്ഥാന് റോയല്‍സ് തന്നെയാണ് താരത്തെ ടീമിലെടുത്തത്. കഴിഞ്ഞ സീസണില്‍ 11.5 കോടി രൂപയ്ക്കായിരുന്നു ഉനദ്കട് രാജസ്ഥാനായി കളത്തിലിറങ്ങിയത്.
ഇത്തവണ നിലനിര്‍ത്താനുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ താരത്തെ രാജസ്ഥാന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ലേലത്തില്‍ ബൗളര്‍ക്കായി ടീം അരയും തലയും മുറുക്കി രംഗത്തിറങ്ങുകയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സും ഉനദ്കടിനായി രംഗത്തിറങ്ങിയതോടെയാണ് ലേലത്തുക ഉയര്‍ന്നത്.
1.5 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഡല്‍ഹി 4.8 കോടി രൂപ മുടക്കാന്‍ തയ്യാറായെങ്കിലും രാജസ്ഥാന് താര്തതെ വിട്ട് നല്‍കിയില്ല. ചെന്നൈയും പഞ്ചാബും ഉനദ്കടിനായി ലേലത്തട്ടിലുണ്ടായിരുന്നു. നേരത്തെ താരത്തെ പുറത്താക്കിയതിനു പിന്നാലെ രാജസ്ഥാന് താരത്തെ പിന്തുണച്ച രംഗത്തെത്തിയിരുന്നു. 'ജയദേവിന്റെ സംഭവാനകള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം വളരെയധികം സമ്മര്‍ദ്ദത്തിനടിപ്പെട്ടിരുന്നെന്നാണ് മനസിലാകുന്നത്. ഓരോ നിമിഷവും ലേലത്തിലെ ഉയര്‍ന്ന തുക അയാളുടെ പ്രകടനത്തെ ബാധിച്ചിരുന്നു. അദ്ദേഹത്തെ കരാറില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ഞങ്ങള്‍ കരുതുന്നത്' എന്നായിരുന്നു അധികൃതരുടെ വിശദീകരണം.
അതേസമയം ഫാസ്റ്റ് ബൗളര്‍ ഇശാന്ത് ശര്‍മ്മയെ 1.1 കോടിയ്ക്ക ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ശ്രീലങ്കന്‍ താരം ലസിത് മലിംഗ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക മുംബൈ ഇന്ത്യന്‍സിലുമെത്തി.
ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിനായ് ഐപിഎല്‍ ലേത്തില്‍ ആരും രംഗത്തെത്തിയില്ല. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ലേലത്തട്ടില്‍ വെച്ചെങ്കിലും ടീമുകളൊന്നും പണം ചെലവഴിക്കാന്‍ തയ്യാറായില്ല. യുവരാജിനു പുറമെ ബ്രെണ്ടന്‍ മക്കുല്ലം, ക്രിസ് വോക്സ് തുടങ്ങിയവരെയും ലേലത്തില്‍ ആരും സ്വന്തമാക്കിയില്ല. അതേസമയം ഗുര്‍ക്രീത് സിങ്ങിനെ 50 ലക്ഷത്തിന് ബാംഗ്ലൂര്‍ സ്വന്തമാക്കിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.