യുവരാജിനെ ആര്‍ക്കും വേണ്ട; അക്‌സറിന് അഞ്ച് കോടി

Last Updated:
ജയ്പൂര്‍: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിനായ് ഐപിഎല്‍ ലേത്തില്‍ ആരും രംഗത്തെത്തിയില്ല. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ലേലത്തട്ടില്‍ വെച്ചെങ്കിലും ടീമുകളൊന്നും പണം ചെലവഴിക്കാന്‍ തയ്യാറായില്ല. ടി20 സ്‌പെഷ്യലിസ്റ്റായ താരം ഏറെക്കാലമായി ദേശീയ ടീമിന് പുറത്താണ്.
വിന്‍ഡീസ് താരം ബ്രൈത്‌വൈറ്റിനും ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലിനുമാണ് ലേലത്തില്‍ ഇതുവരെ ഉയര്‍ന്ന തുക ലഭിച്ചത്. 5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ബ്രൈത്‌വൈറ്റിനെ സ്വന്തമാക്കിയത്. 5 കോടി രൂപ നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സാണ് ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലിനെ ടീമിലെത്തിച്ചത്. പട്ടേലിനായി കിങ്ങ്‌സ് ഇലവന്‍ പഞ്ചാബും രംഗത്തെത്തിയിരുന്നു.
Also Read:  കോടികള്‍ നല്‍കി വിഹാരിയെ ഡല്‍ഹി സ്വന്തമാക്കി; പൂജാരയെ ആര്‍ക്കും വേണ്ട
യുവരാജിനു പുറമെ ബ്രെണ്ടന്‍ മക്കുല്ലം, ക്രിസ് വോക്‌സ് തുടങ്ങിയവരെയും ലേലത്തില്‍ ആരും സ്വന്തമാക്കിയില്ല. അതേസമയം ഗുര്‍ക്രീത് സിങ്ങിനെ 50 ലക്ഷത്തിന് ബാംഗ്ലൂര്‍ സ്വന്തമാക്കിയിട്ടുണ്ട്.
advertisement
Also Read:  ലേലത്തില്‍ സമ്പന്നര്‍ പഞ്ചാബ്; കാഴ്ചക്കാരാകാന്‍ ചെന്നൈ
ആദ്യം ലേലത്തട്ടിലെത്തിയ മനോജ് തിവാരിയെ ആരും സ്വന്തമാക്കിയില്ല. ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയ്ക്ക് വേണ്ടിയും ടീമുകളൊന്നും രംഗത്തെത്തിയില്ല. ടി20 സ്‌പെഷ്യലിസ്റ്റായ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സും അണ്‍സോള്‍ഡ് ആവുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
യുവരാജിനെ ആര്‍ക്കും വേണ്ട; അക്‌സറിന് അഞ്ച് കോടി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement