ആദ്യം ലേലത്തട്ടിലെത്തിയ മനോജ് തിവാരിയെ ആരും സ്വന്തമാക്കിയില്ല. ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയ്ക്ക് വേണ്ടിയും ടീമുകളൊന്നും രംഗത്തെത്തിയില്ല. ടി20 സ്‌പെഷ്യലിസ്റ്റായ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സും അണ്‍സോള്‍ഡ് ആവുകയായിരുന്നു.
Also Read: ലേലത്തില്‍ സമ്പന്നര്‍ പഞ്ചാബ്; കാഴ്ചക്കാരാകാന്‍ ചെന്നൈ
മെയ് ആദ്യവാരം നടക്കുന്ന ലോകകപ്പിനു മുന്നോടിയായി ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക മടങ്ങും എന്നത് കൊണ്ട് തന്നെ ഇംഗ്ലീഷ് താരങ്ങള്‍ക്കായി ടീമുകള്‍ വലിയ സംഖ്യ ചെലവഴിക്കില്ല എന്നത് വ്യക്തമാക്കുന്നതാണ് ഹെയ്ല്‍സിന്റെ ലേലം വ്യക്തമാക്കുന്നത്.
advertisement
Dont Miss: ലേലം തുടങ്ങും മുമ്പേ മുംബൈ തുടങ്ങി; സഹീര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍
അതേസമയം വിന്‍ഡീസ് താരം ഹെറ്റിമറിനെ 4.2 കോടി നല്‍കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ടീമിലെത്തിച്ചു. രാജസ്ഥാനും പഞ്ചാബും ഹെറ്റിമറിനായി രംഗത്തെത്തിയിരുന്നു.