ലേലത്തില്‍ സമ്പന്നര്‍ പഞ്ചാബ്; കാഴ്ചക്കാരാകാന്‍ ചെന്നൈ
Last Updated:
ജയ്പൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിനു മുന്നോടിയായുള്ള താരലേലം ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ സൂപ്പര്‍ താരങ്ങള്‍ക്കായി ടീമുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. 12 രാജ്യങ്ങളില്‍ നിന്നുള്ള 346 താരങ്ങളാണ് ഇത്തവണത്തെ താരലേലത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. ഇതില്‍ 118 ഇന്റര്‍ നാഷണല്‍ താരങ്ങളും 228 അണ്‍ക്യാപ്ഡ് താരങ്ങളുമാണുള്ളത്.
എട്ട് ടീമുകളിലായി പരമാവധി 70 താരങ്ങള്‍ക്കാകും ഇത്തവണ അവസരമൊരുങ്ങുക. ഇന്ത്യയുടെ രണ്ട് ലോകകപ്പിലെയും ഹീറോ യുവരാജ് സിങ്ങ് ഉള്‍പ്പെടെയുള്ളവരാണ് ഇത്തവണ ലേലത്തിനിറങ്ങുന്നത്. 9 മലയാളി താരങ്ങളും ലേലത്തിനുണ്ട്.
Also Read: ലേലം തുടങ്ങും മുമ്പേ മുംബൈ തുടങ്ങി; സഹീര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍
36.2 കോടി രൂപ ലേലത്തിനിറക്കാവുന്ന കിങ്ങ്‌സ് ഇലവന്‍ പഞ്ചാബാണ് ടീമുകളില്‍ സമ്പന്നര്‍ പരമാവധി 15 താരങ്ങളെയാണ് പഞ്ചാബിനെ ടീമിലെത്തിക്കാന്‍ കഴിയുക. 25.5 കോടി രൂപയുമായി ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനത്തുണ്ട്. 10 താരങ്ങളെയാണ് ഡല്‍ഹിക്ക് ആവശ്യം. 20.95 കോടി രൂപ കൈയ്യിലുള്ള രാജസ്ഥാന്‍ റോയല്‍സിന് 9 താരങ്ങളെയും സ്വന്തമാക്കണം.
advertisement
18.15 കോടി രൂപയുള്ള ബാംഗ്ലൂര്‍ 10 താരങ്ങളെയും ലക്ഷ്യമിടുന്നു. 15.2 കോടി രൂപയാണ് കൊല്‍ക്കത്തയുടെ പെട്ടിയിലുള്ളത്. 12 താരങ്ങളെ ടീമിന് ഈ തുകയ്ക്ക് ടീമിലെത്തിക്കേണ്ടതുമുണ്ട്. 11.15 കോടി രൂപയുള്ള മുംബൈ ഇന്ത്യന്‍സ് ഏഴ് താരങ്ങളെയും ലക്ഷ്യമിടുന്നു. 9.7 കോടി കൈയ്യിലുള്ള ഹൈദരാബാദിന് അഞ്ച് താരങ്ങളെയും ആവശ്യമുണ്ട്. 8.4 കോടി കൈയ്യിലുള്ള ചെന്നൈയ്ക്കാകട്ടെ രണ്ട് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് ആവശ്യം.
It’s a dream realised - Hugh Edmeades
The #IPL auctioneer speaks about the excitement of being a part of the league, his way of conducting the auction and more
Full interview▶️https://t.co/r4aTKxoV6e #IPLAuction pic.twitter.com/5qHg2BMygH
— IndianPremierLeague (@IPL) December 18, 2018
advertisement
You must Read This: കളത്തില്‍ പരസ്പരം ഏറ്റുമുട്ടി ഇന്ത്യന്‍ താരങ്ങള്‍
2 കോടി രൂപ അടിസ്ഥാനവിലയുള്ള 9 താരങ്ങളെയാണു ആദ്യം ലേലം ചെയ്യുക. പിന്നാലെ 1.5 കോടി രൂപയുള്ള ജയദേവ് ഉനദ്കട് ഉള്‍പ്പെടെ 10 താരങ്ങള്‍ ലേലത്തിനെത്തും. ഒരു കോടി വിലയുള്ള 19 താരങ്ങളിലാണ് യുവ്രാജ് സിങ്ങും മുഹമ്മദ് ഷമിയും ഉള്‍പ്പെടുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2018 3:32 PM IST