കോഹ്ലിയെ ടെസ്റ്റ് ടീമിന്റെ നായകനായി തെരഞ്ഞെടുത്തു. അതേസമയം ഏകദിന, ടി 20 ടീമുകൾക്കുള്ള ക്യാപ്റ്റൻ എം.എസ് ധോനിയാണ്. രോഹിത് ശർമ, കോഹ്‌ലി, ധോണി, ജസ്പ്രീത് ബുംറ എന്നിവരാണ് ഏകദിന ഫോർമാറ്റുകളില്‍ ഇടംനേടിയ ഇന്ത്യൻ കളിക്കാർ. അശ്വിൻ, കോഹ്‌ലി എന്നിവരാണ് ടെസ്റ്റ് ടീമിലെ ഇന്ത്യൻ സാന്നിധ്യം.
advertisement
ടി 20 ടീമിൽ രണ്ട് ഓസ്‌ട്രേലിയക്കാർ ഇടംനേടിയിരുന്നു. ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരാണ് താരങ്ങൾ. വെസ്റ്റ് ഇന്ത്യൻസ് താരങ്ങളായ ക്രിസ് ഗെയ്‌ൽ, കീറോൺ പൊള്ളാർഡ് എന്നിവരും ടീമിലുണ്ട്. ദക്ഷിണാഫ്രിക്കൻ താരമായ എ ബി ഡിവില്ലിയേഴ്‌സ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ, ശ്രീലങ്കൻ താരം ലസിത് മലിംഗ എന്നിവരും ടീമിലുണ്ട്.
ദശകത്തിലെ ഏകദിന ടീമിൽ ധോണിയെ വീണ്ടും നായകനാക്കി. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ്, ഇമ്രാൻ താഹിർ, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക് ബംഗ്ലാദേശിൽ നിന്നുള്ള ഷാക്കിബ് അൽ ഹസൻ, ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്, ന്യൂസിലൻഡ് താരം ട്രെന്‍റ് ബോൾട്ട്, ശ്രീലങ്കൻ താരം ലസിത് മലിംഗ എന്നിവരാണ് മറ്റ് താരങ്ങൾ.